മലപ്പുറം: കുഞ്ഞ് ആരാധികയ്ക്ക് പിറന്നാള്‍ കേക്കും പുത്തന്‍ ഉടുപ്പും സമ്മാനിച്ച് സിനിമാതാരം മമ്മൂട്ടി. കഴിഞ്ഞ ദിവസം മമ്മൂക്കയുടെ പിറന്നാളായിരുന്നു. ‘മമ്മൂക്ക എന്നെ ഹാപ്പിബെര്ത്ത്ഡേക്ക് വിളിച്ചില്ല’ എന്ന് പറഞ്ഞ് കരഞ്ഞ നാലു വയസുകാരിയുടെ പിറന്നാളിനാണ് താരം കേക്കും സമ്മാനങ്ങളുമയച്ചത്. അതോടൊപ്പം തന്നെ കേക്ക് മുറിച്ച ശേഷം പീലിക്കുട്ടിയുമായി വീഡിയോ കോളില്‍ സംസാരിക്കാനും മമ്മൂട്ടി മറന്നില്ല. തുടര്‍ന്ന് മമ്മൂക്കയുടെ പിറന്നാള്‍ പുത്തന്‍ ഉടുപ്പും പീലി മോള്‍ക്ക് കൈമാറി. മമ്മൂക്കയുടെ ഇക്കഴിഞ്ഞ പിറന്നാള്‍ ആഘോഷത്തില്‍ തന്നെ വിളിച്ചില്ലെന്ന് പറഞ്ഞ് വാവിട്ടുകരഞ്ഞ പീലി മോളുടെ കരച്ചില് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
കരച്ചില് വൈറലായതോടെ മമ്മൂക്കയും മമ്മൂക്കയുടെ ഒഫീഷ്യല്‍ പേജില്‍ വീഡിയോ പിണങ്ങല്ലേ മോളെ എന്താ മോളുടെ പേര് എന്ന തലക്കെട്ടോടെ കൂടി പോസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് പീലി മോളുടെ പിറന്നാള്‍ ദിവസമായ ഇന്ന് മമ്മൂക്കയുടെ സര്‍പ്രൈസ് പിറന്നാള്‍ സമ്മാനവുമായി രണ്ടുപേര്‍ കൊച്ചിയില്‍ നിന്ന് പീലി മോളുടെ പെരിന്തല്‍മണ്ണയിലെ വീട്ടിലെത്തിയത്. ഹാപ്പി ബര്‍ത്ത് ഡേ പീലി മോള് വിത്ത് ലവ് മമ്മൂട്ടി എന്നായിരുന്നു പീലി മോള്‍ക്ക് മമ്മൂട്ടി പ്രത്യേകം അയച്ച കേക്കില്‍ എഴുതിയിരുന്നത്.
വീട്ടുകാര്‍ തയ്യാറാക്കി വച്ച കേക്ക് പിതാവ് ഹമീദ് തന്നെ മാറ്റി വച്ച്, മമ്മൂക്ക സമ്മാനിച്ച കേക്ക് മുറിച്ചായിരുന്നു ആഘോഷം.
കൊച്ചിയിലെ യുവ ഫാഷന്‍ ഡിസൈനര്‍ ഡിസൈന്‍ ചെയ്ത ഉടുപ്പാണ് പീലി മോള്‍ക്ക് മെഗാസ്റ്റാര്‍ മമ്മൂക്ക കൊടുത്തയച്ചത്. അങ്കമാലി സ്വദേശിയായ ജോസ് പോളും അഞ്ചു പൗലോസും ആണ് മമ്മൂക്ക വേണ്ടി കേക്കും പീലിമോള്ക്കുള്ള മറ്റു സമ്മാനങ്ങളുമായി പെരിന്തല്‍മണ്ണയില്‍ എത്തിയത്. തുടര്‍ന്ന് വീട്ടുകാരും മമ്മുക്കയുടെ പ്രതിനിധികളും ചേര്‍ന്ന് കേക്ക് മുറിച്ച് ഉടന്‍തന്നെ മെഗാസ്റ്റാര്‍ മമ്മൂക്ക വീഡിയോ കോളില്‍ ഇതോടെ ഫിലിം കുടുംബവും വീണ്ടും ഞെട്ടി. തുടര്‍ന്ന് വീഡിയോ കോളില്‍ എത്തിയ മമ്മൂക്ക പിലിമോളോടും കുടുംബത്തിനോടും സംസാരിച്ചു. ശേഷം പീലി മോളുടെ കോവിഡ് പ്രതിസന്ധിക്ക് ശേഷം നേരിട്ട് കാണാനാകുമെന്ന് മമ്മൂക്ക പറഞ്ഞു. ഇതോടെ കുഞ്ഞ് ആരാധിക പീലിയുടെ പിറന്നാള്‍ ദിനത്തില്‍ മമ്മൂക്ക കൊടുത്തുവിട്ട പുത്തനുടുപ്പുകളും പിറന്നാള്‍ കേക്കും മറ്റു സമ്മാനങ്ങളും ലഭിച്ച സന്തോഷത്തിലും ത്രില്ലും ആണ് ഫിലിമുകളും കുടുംബവും
മലപ്പുറം പെരിന്തല്‍മണ്ണ തിരൂര്‍ക്കാട് സ്വദേശി പുന്നക്കാടന് ഹാമിദലിയുടെയും സജിലയുടേയും മകളാണ് പീലി. കടുത്ത മമ്മൂട്ടി ആരാധകരാണ് ഹാമിദലിയും കുടുംബവും. ഹാമിദലി യാദൃശ്ചികമായി മമ്മൂട്ടിയുടെ പിറന്നാളാണെന്ന് വീട്ടില്‍ പറഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം. നിമിഷങ്ങള്‍ക്കകം മമ്മൂക്ക എന്നെ ഹാപ്പി ബെര്‍ത്ത് ഡേക്ക് വിളിച്ചില്ലെന്ന് പറഞ്ഞ് പീലി കരയാന്‍ തുടങ്ങി. പിതാവ് ഹാമിദലി പീലിയെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പീലി അടങ്ങിയില്ല.അതേസമയം ഹാമിദലി ഇതെല്ലാം തന്റെ മൊബൈലില്‍ റെക്കോര്‍ഡ് ചെയ്യുന്നുണ്ടായിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെയാണ് മമ്മൂട്ടിയും തന്റെ കുഞ്ഞ് ആരാധികയെ കുറിച്ചറിയുന്നത്.