വീട്ടുകാര്‍ അന്വേഷിച്ചപ്പോള്‍ അറിഞ്ഞത് സ്വന്തം അധ്യാപകന്‍ പീഡിപ്പിച്ചുവെന്ന് ഞെട്ടിക്കുന്ന വിവരം

Crime Keralam

മലപ്പുറം: വീട്ടുകാര്‍ വിവാഹം ആലോചിച്ചപ്പോള്‍ പെണ്‍കുട്ടി നിരസിച്ചു. വീട്ടുകാര്‍ അന്വേഷിച്ചപ്പോള്‍
അറിഞ്ഞത് സ്വന്തം അധ്യാപകന്‍ പീഡിപ്പിച്ചുവെന്ന് ഞെട്ടിക്കുന്ന വിവരം. മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പച്ച കേസില്‍ അറബിക് കോളജ് അധ്യാപകന്‍ ഒളിവില്‍. കോളജിലെ പതിനേഴുകാരിയെ അധ്യാപകനായ സലാഹുദ്ദീന്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. മലപ്പുറം കല്‍പകഞ്ചേരിയില്‍ അറബി കോളേജ് അധ്യാപകനാണ് തന്റെ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതെന്നാണ് പരാതി. അറബികോളജ് അധ്യാപകനായ സലാഹുദ്ദീന്‍ തങ്ങളാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയത്. കല്‍പകഞ്ചേരിക്കടത്ത് വാരാണക്കര സ്വദേശിയാണ് ഇയാള്‍. കോളജിലെ പതിനേഴുകാരിയായ പെണ്‍കുട്ടിയെയാണ് അധ്യാപകന്‍ ബലാത്സംഗം ചെയ്തത്. അധ്യാപകന്‍ ഭീഷണിപ്പെടുത്തിയതിനാല്‍ പെണ്‍കുട്ടി സംഭവം വീട്ടുകാരോട് പറഞ്ഞിരുന്നില്ല. വീട്ടുകാര്‍ വിവാഹം ആലോചിച്ചപ്പോള്‍ പെണ്‍കുട്ടി നരസിച്ചതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. ഉടന്‍ തന്നെ വീട്ടുകാര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയായിരുന്നു. പ്രാഥമിക പരിശോധനയില്‍ തന്നെ സത്യമെന്ന് ബോധ്യപെട്ടതോടെ പരാതി ചൈല്‍ഡ് ലൈന്‍ കല്‍പകഞ്ചേരി പോലീസിന് കൈമാറി. പോലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തതോടെ പ്രതി സലാഹുദ്ദീന്‍ തങ്ങള്‍ ഒളിവില്‍ പോകുകയായിരുന്നു. പ്രതിയെ വൈകാതെ പിടികൂടുമെന്ന് കല്‍പകഞ്ചേരി പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *