കേരളാ മ്യൂറല്‍ പെയ്ന്റിംഗില്‍ വിസ്മയം തീര്‍ത്ത് രേഷ്മ

Feature Life Style

മലപ്പുറം: കേരളാ മ്യൂറല്‍ പെയ്ന്റിംഗില്‍ വിസ്മയം തീര്‍ത്ത് രേഷ്മ അങ്ങാടിപ്പുറം. രണ്ടു കുഞ്ഞുങ്ങളുടെ മാതാവായ ഈ യുവതി കേരളാ മ്യൂറല്‍ പെയ്ന്റിംഗ് ഉള്‍പ്പെടെയുളളവയാണ് വസ്ത്രങ്ങളില്‍ തീര്‍ക്കുന്നത്. രേഷ്മയുടെ ഈ കരവിരുത് കണ്ട് അമേരിക്കയില്‍നിന്നും കാനഡയില്‍നിന്നും ഉള്‍പ്പെടെ ആവശ്യക്കാരെത്തുന്നുണ്ട്.

ആദ്യം സ്വന്തംസാരിയില്‍ വരച്ച ചിത്രംകണ്ട് ബന്ധുക്കളും സുഹൃത്തുക്കളുമല്ലൊം പ്രോത്സാഹനം നല്‍കിയതോടെ തനിക്കും ആത്മവിശ്വാസമുണ്ടായതായി രേഷ്മ പറഞ്ഞു. എന്നാല്‍ ഇതൊരു ബിസിനസ്സായി കാണാനൊന്നും ആഗ്രഹിച്ചിരുന്നില്ല. ചില ബന്ധുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി അവരുടെ വസ്ത്രങ്ങള്‍കൂടി മ്യൂറല്‍ പെയ്ന്റിംഗ് ചെയ്തതോടെ ആവശ്യക്കാര്‍കൂടുതലായി വന്നു. ഇതോടെയാണ് സംഭവം ഗൗരവമായി എടുത്തത്. 2019 ഒക്ടോബര്‍ മാസം മുതലാണ് വസ്ത്രങ്ങളിലെ കേരളാ മ്യൂറല്‍ പെയ്ന്റിംഗ് തുടങ്ങിയത്. അതോടൊപ്പം തന്നെ പിച്വായി പെയ്ന്റിംഗ്, ഫ്രീ ഹാന്‍ഡ് പെയ്ന്റിംഗ്, ഇന്ത്യന്‍ ഫോക് ആര്‍ട്ട് എന്നിവയും രേഷ്മയുടെ കരവിരുതിനാല്‍ വസ്ത്രങ്ങള്‍ക്ക് മനോഹാരിത തീര്‍ക്കുന്നു.

സാരി, തുണി, കുഞ്ഞുങ്ങളുടെ ഉടുപ്പുകള്‍ എന്നിവയാണ് രേഷ്മയിലുടെ ചിത്രംവരയിലൂടെ വിസ്മയമായി മാറുന്നത്. ഭര്‍ത്താവ് ജിഷ്ണുവും വീട്ടുകാരും പൂര്‍ണമായി നല്‍കുന്ന പിന്തുണകൊണ്ടുമാത്രമാണ് തനിക്ക് ഈ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നതെന്നും രേഷ്മ പറഞ്ഞു. രാത്രിസമയമാണ് ഇതിനായി കൂടുതാലായും മാറ്റിവെക്കാറുള്ളത്. കുഞ്ഞൂങ്ങളെ ഉറക്കിക്കഴിഞ്ഞാല്‍ മാത്രമെ സമാധാനമായി ജോലിയിലിരിക്കാന്‍ കഴിയാറുള്ളുവെന്നും രേഷ്മ പറഞ്ഞു.
ലോക്ടൗണ്‍സമയത്താണ് ഏറ്റവും കൂടുതല്‍ ഓര്‍ഡറുകള്‍ വന്നത്. നൂറിലധികം വസ്ത്രങ്ങളില്‍ ഇത്തരത്തില്‍ ചിത്രംവരച്ചുനല്‍കിക്കഴിഞ്ഞു. ചെറിയ തുകമാത്രമാണിപ്പോള്‍ ആളുകളില്‍നിന്നും വാങ്ങുന്നത്. ഫേസ്ബുക്ക് പേജിലും വാട്‌സ് ആപ്പ് ഗ്രൂപ്പ് വഴുമായുമായാണ് ആവശ്യക്കാരെത്തുന്നത്. മാര്‍ക്കറ്റിംഗിനുവേണ്ടി താന്‍ ഒന്നും ചെയ്യാറില്ലെന്നും രേഷ്മ പറഞ്ഞു. പലയിടത്തും ഇത്തരം ആര്‍ട്ട്വര്‍ക്കുകള്‍ ചെയ്തു നല്‍കുന്നവരുണ്ടെങ്കിലും മികച്ച പെര്‍ഫെക്ഷനും ഭംഗിയുമാണ് രേഷ്മയെ വ്യത്യസ്തയാക്കുന്നത്.

വീഡിയോ സ്‌റ്റോറി കാണാം..

Leave a Reply

Your email address will not be published. Required fields are marked *