സംസ്ഥാനത്ത് സ്വർണവില കൂടി ; പവൻ വില 38000 കടന്നു

Keralam News

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കൂടി. ഒരു പവൻ സ്വർണത്തിന് 800 രൂപയാണ് കൂടിയത്. 22 കാരറ്റ് സ്വർണത്തിന്റെ വിലയാണ് കൂടിയത്. ഒരു ഗ്രാമിന് 100 രൂപ വർധിച്ചു.

22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് വില 4770 രൂപയാണ്. ഒരു പവൻ സ്വർണത്തിന്റെ വില 38160 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്റെ വില 80 രൂപ ഉയർന്നു. 3940 രൂപയാണ് ഇന്നത്തെ വില.

അന്താരാഷ്ട്ര വിപണിയിൽ 24 കാരറ്റ് സ്വർണം 1940 ഡോളറിലാണ് വിപണനം നടക്കുന്നത്. വ്യക്തികൾക്ക് തങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ സ്വർണ്ണം വിൽക്കാനുള്ള ഇതിലും നല്ല അവസരം ഇനിയുണ്ടായേക്കില്ല.