വിജയ് പി നായരെ പിന്തുണച്ച് ഓള്‍ കേരള മെന്‍സ് അസോസിയേഷന്റെ സെക്രട്ടറിയേറ്റ് മാര്‍ച്ച്; പരിഹസിച്ച് സോഷ്യല്‍ മീഡിയ

News

തിരുവനന്തപുരം: യൂട്യൂബര്‍ വിജയ് പി നായരെ പിന്തുണച്ച് സെക്രട്ടറിയേറ്റ് മാര്‍ച്ച് സംഘടിപ്പിച്ച് ഓള്‍ കേരള മെന്‍ റൈറ്റ്‌സ് അസോസിയേഷന്‍. കറുപ്പ് നിറത്തിലുള്ള മുഖം മൂടിയണിഞ്ഞു കൊണ്ടായിരുന്നു സമരം. വിജയ് പി നായരെ അക്രമിച്ച ഭാഗ്യ ലക്ഷ്മിയുള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു കൊണ്ടായിരുന്നു സമരം. ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ എന്ന ബാനര്‍ പിടിച്ചായിരുന്നു സെക്രട്ടറിയേറ്റിലേക്ക് ഇക്കൂട്ടര്‍ മാര്‍ച്ച് നടത്തിയത്.

ആഹാ കുല പുരുഷന്‍മാര്‍ക്ക് ആശ്രയിക്കാന്‍ സംഘടന ഇല്ല എന്നൊന്നും പറഞ്ഞേക്കരുതിനി ????????
ആള്‍ കേരള തലയില്‍ മുണ്ടിട്ട ഊളാസ് ഓസോസിയേഷന്‍, തലയില്‍ മുണ്ടിട്ടാലേ പുറത്തിറങ്ങാന്‍ പറ്റൂ….ലേശം ഉളുപ്പ് ?? തുടങ്ങിയ പരിഹാസങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

സ്ത്രീകളെ അധിക്ഷേപിച്ച് വീഡിയോ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് വിജയ്. പി നായര്‍ക്കെതിരെ ഭാഗ്യലക്ഷ്മിയും ദിയ സനയും ശ്രീലക്ഷ്മി അറയ്ക്കലും പ്രതിഷേധിച്ചത്. വിജയ് പി നായരുടെ ഓഫീസിലെത്തിയ ഇവര്‍ ഇയാളുടെ ദേഹത്ത് മഷി ഒഴിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സംഭവത്തില്‍ ഇവര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുകയാണ്. തിരുവനന്തപുരം സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണു ഹൈക്കോടതിയെ സമീപിച്ചത്. ഹരജി ഇന്ന് പരിഗണിച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *