കോവിഡ്: മലപ്പുറത്തെ 73കാരന്‍ കോഴിക്കോട് മരിച്ചു

News

മലപ്പുറം: കോവിഡ് ചികിത്സയിലായിരുന്ന മലപ്പുറത്തെ എസ്.എന്‍.ഡി.പി, കോണ്‍ഗ്രസ് പ്രവര്‍ത്തകനും പ്രാദേശിക നേതാവുമായ 73കാരന്‍ കോഴിക്കോട്‌വെച്ച് മരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറം എ.ആര്‍. നഗര്‍ മൂന്നാം വാര്‍ഡില്‍ പുകയൂര്‍ കൊട്ടഞ്ചാല്‍ സ്വദേശി പനച്ചിക്കല്‍ കുട്ട്യാപ്പു (73) ആണ് മരിച്ചത്.കഴിഞ്ഞ 29 ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്ക് പോയപ്പോഴാണ് കൊ വിഡ്‌പോസിറ്റീവ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരുന്നു. ഇന്ന് പുലര്‍ച്ചെ 12 നാണ് മരിച്ചത്.

ഒളകര ജി.എല്‍.പി സ്‌കൂള്‍ മുന്‍ പി.ടി.എ പ്രസിഡന്റ്, എ.ആര്‍. നഗര്‍ മണ്ഡലം കോണ്‍ഗ്രസ് മുന്‍ സെക്രട്ടറി , എസ്.എന്‍.ഡി.പി. പുകയൂര്‍ ശാഖാ മുന്‍ പ്രസിഡന്റ് , എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. വെളിമുക്ക് കാട്ടുവാച്ചിറ ഭഗവതി ക്ഷേത്ര ഭരണ സമിതി അംഗമാണ് .ഭാര്യ: രാധ. മക്കള്‍: വിഷ്ണു , താജ് .മരുമക്കള്‍: സജിത, ബാബു. ഇദ്ദേഹത്തിന്റെ ബന്ധുക്കള്‍ ഉള്‍പ്പെടെ എട്ട് പേര്‍ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *