14കാരനെ തട്ടിക്കൊണ്ടുപോയി പലതവണ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ
ഷാഫി ഉസ്താദിന്റെ മുന്‍കൂര്‍ ജാമ്യംതള്ളി കോടതി

News

മലപ്പുറം: 14വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി പലതവണ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയകേസിലെ രണ്ടാംപ്രതി ഷാഫി ഉസ്താദിന്റെ(35) മുന്‍കൂര്‍ ജാമ്യംതള്ളി പോക്സോ കോടതി. കേസിലെ ഒന്നാം പ്രതി ചീരംകുളങ്ങര അബ്ദുല്‍ റസാഖ് വിദേശത്ത്. കേസില്‍ ഒളിവില്‍ കഴിയുന്ന ദഫ് പരിശീലകന്‍കൂടിയായ മലപ്പുറം കാടാമ്പുഴ കരിപ്പോള്‍ വട്ടപ്പാറ ചെങ്കുണ്ടന്‍ മുഹമ്മദ് ഷാ എന്ന ഷാഫി ഉസ്താദിന്റെ ജാമ്യാപേക്ഷയാണ് ഇന്ന് ജഡ്ജി ടി പി സുരേഷ് ബാബു തള്ളിയത്. 2017 ഫെബ്രുവരിയിലാണ് സംഭവം. കുട്ടിയെ ദഫ് പരിശീലിപ്പിക്കാനെത്തിയതായിരുന്നു പ്രതികള്‍. പരിശീലനത്തിനെന്ന് പറഞ്ഞ് കുട്ടിയെ വീട്ടില്‍ നിന്നും കൊണ്ടുപോയ പ്രതികള്‍ തൃശൂരിലെ ലോഡ്ജിലെത്തിച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയെന്നാണ് കേസ്. മറ്റൊരു ദിവസം കൊണ്ടോട്ടിയിലെ ഒരു സ്റ്റൂഡിയോയില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായും പരാതിയുണ്ട്. കൊളത്തൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത മറ്റൊരു പോക്‌സോ കേസിലും ഇയാള്‍ പ്രതിയാണ്. കേസിലെ ഒന്നാം പ്രതി അതളൂര്‍ ചീരംകുളങ്ങര അബ്ദുല്‍ റസാഖ് വിദേശത്താണ്. സമാനമായ രീതിയില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പീഡനത്തിനിരയായതായാണ് സൂചന.
മദ്രസയില്‍ ദഫ് പഠിപ്പിക്കാന്‍ എത്തിയ അധ്യാപകരാണ് വീട്ടുകാരോട് കുട്ടിയെ ആല്‍ബങ്ങളിലൂടെ പ്രശസ്തനാക്കാമെന്ന് പറഞ്ഞ് പല തവണ ഒറ്റക്ക് കൊണ്ടു പോയി പീഡിപ്പിച്ചത്. കുട്ടികള്‍ക്ക് എതിരെയുള്ള ലൈംഗികതിക്രമ ബോധവല്‍ക്കരണ വീഡിയോ കണ്ടപ്പോഴാണ് കുട്ടി പീഡന വിവരം പുറത്ത് പറഞ്ഞത്.തുടര്‍ന്ന് വീട്ടുകാര്‍ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിക്കുകയായിരുന്നുവെന്ന് കാടമ്പുഴ പോലീസ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് ലൈനിന്റെ സഹായത്തോടെ അന്വേഷണം ഊര്‍ജിതമാക്കിയാതായി പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *