കല്യാണംമുടക്കിയെന്ന് പറഞ്ഞ് ജെ.സി.ബികൊണ്ട് ഇടിച്ചു നിരത്തിയ യുവാവിനെ താരമാക്കും മുമ്പ് നാട്ടുകാര്‍ പറയുന്നത് കേള്‍ക്കൂ…

Breaking Crime Keralam News

കണ്ണൂര്‍: കല്യാണംമുടക്കിയെന്ന് പറഞ്ഞ് ജെ.സി.ബി ഉപയോഗിച്ച് സിനിമാ സ്‌റ്റൈലില്‍ നാട്ടിലെ കട ഇടിച്ചു നിരത്തിയ യുവാവിനെ താരമാക്കും മുമ്പ് അയാളെ കുറിച്ചു നാട്ടുകാര്‍ പറയുന്നതുകൂടി കേള്‍ക്കുക. കട തകര്‍ത്ത ആല്‍ബീന്‍ ശരിക്കും സ്വഭാവദൂഷ്യമുള്ള ആളുതന്നെയെന്നാണ് നാട്ടുകാരില്‍ ഭൂരിഭാഗവും പറയുന്നത്. കല്യാണം മുടക്കിയതില്‍ കലിപൂണ്ട യുവാവ് ജെ.സി.ബി ഉപയോഗിച്ച് കട ഇടിച്ചു നിരത്തിയ വീഡിയോയാണ് ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയയയില്‍ വ്യാപകമായി പ്രചരിച്ചത്. പ്രതികാരം എന്നാല്‍ ഒന്നൊന്നൊര പ്രതികാരം തന്നെ നല്‍കിയാണ് അല്‍ബിന്‍ മാത്യു(31) എന്ന യുവാവ് നടത്തിയത്. വീഡിയോ പകര്‍ത്തി മുന്നറിയിപ്പു നല്‍കിയ ശേഷമാണ് സിനിമയെ വെല്ലുന്ന തരത്തില്‍ അയ്യപ്പന്‍ നായര്‍ കളിച്ചത്. സോഷ്യല്‍ മീഡിയില്‍ അല്‍ബിന് അഭിനന്ദന പ്രവാഹവുമായിരുന്നു. വിവാഹം മുടക്കികളുടെ ശ്രദ്ധക്ക് എന്ന തലക്കെട്ടിലാണ് ഈവീഡിയോ വ്യാപകമായി പ്രചരിച്ചത്. എന്നാല്‍ എടുത്ത് ചാട്ടത്തില്‍ അല്‍ബിന്‍ ചെയ്ത നടപടി വിവാദമായതോടെ പൊലീസ് കേസും പൊല്ലാപ്പുമായി ജെ.സി.ബി അടക്കം പൊലീസ് കസ്റ്റഡിയിലെടുക്കുകയും യുവാവിനെ അറസ്റ്റ് ചെയ്ത ശേഷം റിമാന്‍ഡും ചെയ്തു. കണ്ണൂരിലെ മലയോര മേഖലയായ ചെറുപുഴയിലാണ് കഴിഞ്ഞ ദിവസം ഈ നാടകീയ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത്. ഊമലയില്‍ കച്ചവടംനടത്തുന്ന കൂമ്പന്‍കുന്നിലെ പുളിയാര്‍മറ്റത്തില്‍ സോജിയുടെ പലചരക്ക് കടയാണ് പ്ലാക്കുഴിയില്‍ ആല്‍ബിന്‍ മാത്യുജെസിബി കൊണ്ടു തകര്‍ത്തത്.
വീഡിയോയിലൂടെ പ്രതികരണവും സോജിക്ക് എതിരായ ആരോപണവും യുവാവ് ഉന്നയിച്ചിരുന്നു. നിരവധി പോക്സോ കേസില്‍ അടക്കം പ്രതിയാണ് സോജിയെന്നും പൊലീസ് പോലും നടപടിയെടുക്കാത്ത സാഹചര്യത്തില്‍ ഞാന്‍ ഈ കട പൊളിക്കുകയാണെന്നും യുവാവ് വീഡിയോയില്‍ പറയുന്നുണ്ട്. തന്റെ വിവാഹം മുടക്കിയതിനാലാണ് കട തകര്‍ത്തതെന്ന് ആല്‍ബിന്‍ പറഞ്ഞതായി പൊലീസ് പറയുന്നു. രാവിലെ 8മണിയോടെ കട തുറന്ന സോജി ഒന്നരമണിക്കൂറിന് ശേഷം കട അടച്ച് വീട്ടിലേക്ക് പോയിരുന്നു. ഈ അവസരത്തിലാണ് അല്‍ബിന്‍ കടയുടെ മുന്നില്‍ ജെ.സി.ബിയുമായി എത്തുന്നത്.
ജെ.സി.ബിയില്‍ നിന്ന് ഇറങ്ങിയ ശേഷം മറ്റൊരാളോട് ദൃശ്യം എടുക്കാന്‍ നിര്‍ദ്ദേശിച്ച ശേഷമായിരുന്നു സിനിമാ മോഡല്‍ പ്രതികാരം അരങ്ങേറിയത്. തനിക്ക് വരുന്ന വിവാഹം എല്ലാം ഈ കടക്കാരന്‍ മുടക്കുകയാണ് എന്നാണ് അല്‍ബിന്റെ പ്രതികരണം. എന്നാല്‍ കടക്കാരന്‍ ഇത് നിഷേധിക്കുകയും ചെയ്തു. അല്‍ബീന്‍ സ്വഭാവദൂഷ്യമുള്ള ആളാണ് എന്നാണ് നാട്ടുകാര്‍ പ്രതികരിക്കുന്നത്. താന്‍ വീട്ടിലായിരുന്ന സമയത്താണ് കട പൊളിച്ചതെന്നും അയല്‍ക്കാര്‍ വിളിച്ചറിയിച്ചത് അനുസരിച്ച് ഓടിയെത്തുമ്പോഴാണ് കട തകര്‍ന്ന നിലയില്‍ കണ്ടതെന്നും സോജി പറയുന്നത്.കഴിഞ്ഞ 50 വര്‍ഷമായി പലചരക്കും ഹോട്ടലുമായി മുന്നോട്ട് പോകുകയാണ് സോജി. ഞാന്‍ ആല്‍ബിനുമായി സംസാരിച്ചിട്ട് പോലും ഒരു വര്‍ഷത്തിന് മുകളിലായി എന്നാണ് സോജി പറയുന്നത്. കടയുടെ അടുത്ത് കൂടി യുവാവ് വന്ന് പോകാറുണ്ടെന്നും സോജി പറയുന്നത്. കട പൊളിച്ചത് അറിഞ്ഞതോടെ നൂറ് കണക്കിന് ആളുകളാട് സ്ഥലത്ത് തടിച്ച് കൂടിയത്. നാടകീയ രംഗങ്ങള്‍ക്ക് ഒടുവില്‍ ഇയാള്‍ പൊലീീസ് സ്റ്റേഷനിലെത്തി. ചെറിയ ടൗണായതിനാല്‍ ഈ കട രാവിലെയും വൈകുന്നേരവും മാത്രമാണ് തുറന്ന് പ്രവര്‍ത്തിക്കുന്നത്. സോജി കടയടച്ച് പോയ സമയത്താണ് അക്രമം ഉണ്ടായത്. ചെറുപുഴ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എംപി.വിനീഷ്‌കുമാര്‍, എസ്ഐ. എംപി.വിജയകുമാര്‍, എഎസ്‌ഐ. ചന്ദ്രന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ റഷീദ്, മഹേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ആല്‍ബിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.കടതകര്‍ത്ത സംഭവമറിഞ്ഞ് നിരവധിയാളുകള്‍ ഊമലയില്‍ തടിച്ചുകൂടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *