ജോലി ലഭിച്ചാല്‍ ജീവന്‍ നല്‍കാമെന്നു നേര്‍ച്ച നേര്‍ന്നു; ജോലി ലഭിച്ചതിനു പിന്നാലെ യുവാവ് ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു

News

നാഗര്‍കോവില്‍: ജോലി ലഭിച്ചാല്‍ ജീവന്‍ നല്‍കാമെന്നു നേര്‍ച്ച നേര്‍ന്ന യുവാവ് ജോലി ലഭിച്ചതിനു പിന്നാലെ ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. തമിഴ്‌നാട് നാഗര്‍കോവില്‍ സ്വദേശി 32കാരനായ നവീനാണ് ജീവനൊടുക്കിയത്.

എഞ്ചിനീയറിംഗ് പഠന കാലം കഴിഞ്ഞ് ഏറെ നാളുകളായി നവീന്‍ ജോലിയന്വേഷിക്കുന്നുണ്ടായിരുന്നു. ജോലി ശരിയാവാത്ത വിഷമത്തിലാണ് ജോലി ലഭിച്ചാല്‍ ജീവന്‍ നല്‍കാമെന്നു നേര്‍ച്ച നേര്‍ന്നത്. പിന്നീട് മുംബൈയില്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ അസിസ്റ്റന്റ് മാനേജറായി ജോലി ലഭിച്ചു.

15 ദിവസം ജോലിക്ക് പോയ ശേഷം നവീന്‍ മുംബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വിമാനത്തില്‍ വന്നിറങ്ങിയ ശേഷം റെയില്‍വേ സ്റ്റേഷനില്‍ പോയി ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. നേര്‍ച്ച നിറവേറ്റുകയാണെന്നെഴുതിയ ആത്മഹത്യാക്കുറിപ്പ് പോലീസ് മൃതദേഹത്തിനു സമീപത്തു നിന്നും കണ്ടെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *