വയനാട്ടില്‍ വടിവെപ്പ്; തമിഴ്നാട് സ്വദേശി കൊല്ലപ്പെട്ടു

News

വയനാട്: വയനാട് പടിഞ്ഞാറത്തറ നടന്ന മാവോയിസ്റ്റ്- പൊലിസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് തമിഴ്നാട് സ്വദേശിയെന്ന് പൊലിസ്. മുരുകന്‍ എന്നയാളാണ് കൊല്ലപ്പെട്ടതെന്നാണ് കരുതുന്നത്. ഇക്കാര്യം വയനാട് എസ്.പി ജി പൂങ്കുഴലി സ്ഥിരീകരിച്ചു.
മാവോയിസ്റ്റുകള്‍ ആദ്യം തണ്ടര്‍ ബോള്‍ട്ടിനെ അക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് എസ്.പി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതേ തുടര്‍ന്ന് വെടിവെപ്പുണ്ടായി. ആറ് പേരാണ് സംഘത്തിലുണ്ടായിരുന്നതെന്നും അഞ്ചു പേര്‍ ചിതറിയോടുകയായിരുന്നുവെന്നും എസ്.പി വ്യക്തമാക്കി. സംഘത്തിലെ മറ്റൊരാള്‍ക്കും പരിക്കേറ്റതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
പടിഞ്ഞാറത്തറ സ്റ്റേഷന്‍ പരിധിയിലുള്ള മീന്‍മുട്ടി വാളരം കുന്നിലാണ് വെടിവെപ്പ് നടന്നത്. രാവിലെ 8.30 നും ഒന്‍പതിനും ഇടയിലാണ് വെടിവെപ്പുണ്ടായതെന്നാണ് പൊലിസ് റിപ്പോര്‍ട്ട്.
മീന്‍മുട്ടി വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്ന് ഈ സമയത്ത് വെടിയൊച്ച കേട്ടതായി നാട്ടുകാരും പറയുന്നു.
തമിഴ്‌നാട് ഝയൃമിരവ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ഇവരെത്തിയ ശേഷമേ കൊല്ലപ്പെട്ടത് മുരുകേശനാണോ വേല്‍മുരുകനാണോ എന്ന കാര്യത്തില്‍ വ്യക്തത ലഭിക്കുകയുള്ളൂ.
കഴിഞ്ഞ ദിവസം തിരുനെല്ലി വനത്തിനകത്ത് തണ്ടര്‍ബോള്‍ട്ട് സംഘം പരിശോധന നടത്തിയിരുന്നു. അതുമായി ബന്ധപ്പെട്ടാണോ ഏറ്റുമുട്ടല്‍ എന്നതില്‍ വ്യക്തതയില്ല.

Leave a Reply

Your email address will not be published. Required fields are marked *