യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ബിജു അന്തരിച്ചു

News

യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ബിജു അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം.
കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു ബിജു. പിന്നീട് കൊവിഡ് നെഗറ്റീവ് ആയെങ്കിലും ഇത് വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു.

വിദ്യാര്‍ഥി സമരങ്ങളിലെ മുന്‍നിരപോരാളിയായിരുന്നു പി ബിജു. എസ്എഫ്‌ഐ- ഡിവൈഎഫ്‌ഐ നേതൃത്വങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. ശാരീരിക പരിമിതികള്‍ പോലും മറികടന്നായിരുന്നു സാധാരണ പ്രവര്‍ത്തകനില്‍ നിന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി വരെയുള്ള ബിജുവിന്റെ വവളര്‍ച്ച. സമരാവേശത്തിനിടെയും പ്രവര്‍ത്തകരെ നിലക്ക് നിര്‍ത്താനുള്ള ആജ്ഞാ ശക്തി പ്രകടമാക്കിയിരുന്നു. എസ്എഫ്‌ഐ- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കും എന്നും ആവേശമായിരുന്നു പി ബിജു.

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറര്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *