മൂന്ന് മക്കളുമായി ആത്മഹത്യചെയ്തത് ഭര്‍ത്താവിന് മാപ്പ് എഴുതിവെച്ച്

Keralam News

മലപ്പുറം: മൂന്നുമക്കളുമായി മലപ്പുറം എടക്കര പോത്തുകല്ലില്‍ രഹ്ന എന്ന 35വയസ്സുകാരിയായ മാതാവ് ആത്മഹത്യചെയ്തത് ഭര്‍ത്താവിനോട് മാപ്പപേക്ഷിച്ചുകൊണ്ടുള്ള ആത്മഹത്യാകുറിപ്പ് തെയ്യാറാക്കിവെച്ച ശേഷം.
എടക്കര ഭൂദാനം തുടിമുട്ടി മുതുപുരേടത്ത് ബിനേഷ് ശ്രീധരന്റെ ഭാര്യ രഹന(35), മക്കളായ ആദിത്യന്‍(12), അനന്തു(11), അര്‍ജുന്‍(8) എന്നിവരെയാണ് ഇന്നലെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്.
ഞായറാഴ്ച രാവിലെ പതിനൊന്ന് മണിയോടെ അയല്‍വാസികളാണ് നാല് പേരും വീടിനുള്ളില്‍ തൂങ്ങി നില്‍ക്കുന്നത് കണ്ടത്. രാവിലെ ഒന്‍പതരയോടെ രഹന ഞെട്ടിക്കുളം അങ്ങാടിയില്‍ ഓട്ടോറിക്ഷയില്‍ പോയി വരുന്നത് കണ്ടവരുണ്ട്. പിന്നീട് കണ്ണൂര്‍ ഇരിക്കൂറില്‍ ടാപ്പിംഗ് ജോലി ചെയ്യുന്ന ഭര്‍ത്താവ് ബിനീഷ് മൊബൈലില്‍ രഹനയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിട്ട് കിട്ടാത്തതിനെത്തുടര്‍ന്ന് അയല്‍വാസികളെ വിവരമറിയിക്കുകയായിരുന്നു. പതിനൊന്ന് മണിയോടെ അയല്‍വാസികള്‍ എത്തി വിളിച്ചെങ്കിലും അരെയും കാണാത്തതിനെത്തുടര്‍ന്ന് നാട്ടുകാരെ കൂട്ടി വീടിന്റെ പിന്‍വാതില്‍ ചവുട്ടിപ്പൊളിച്ച് അകത്ത് കടക്കുകയായിരുന്നു. വീടിന്റെ വരാന്ത പോലുള്ള ഭാഗത്ത് നാല് പേരും ചുരിദാറിന്റെ ഷാളിലും മുണ്ടിലുമായി തൂങ്ങി നില്‍ക്കുന്ന കാഴ്ച്ചയാണ് നാട്ടുകാര്‍ കണ്ടത്. ഉടന്‍തന്നെ പോത്തുകല്‍ പോലിസില്‍ വിവരമറിയിക്കുകയും സി.ഐ ശംഭുനാഥിന്റെ നേതൃത്വത്തില്‍ പോലീസെത്തി ഇവരെ താഴയിറിക്കി പോത്തുകല്ലിലെ സ്വകാര്യ ക്ലിനിക്കില്‍ എത്തിക്കുകയും തുടര്‍ന്ന് ആംബുലന്‍സില്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ആരുടെയും ജിവന്‍ രക്ഷിക്കാനായില്ല. ഭക്ഷ്യവസ്തുക്കളില്‍ വിഷം കലര്‍ത്തി നല്‍കിയ ശേഷം രഹന കുട്ടികളെ കെട്ടിത്തുക്കുകയായിരുന്നുവെന്നും സംശയമുണ്ട്. ഇന്ന് നടക്കുന്ന ബന്ധുവിന്റെ ഗൃഹപ്രവേശനത്തിന് പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് രഹനയും ഭര്‍ത്താവ് ബിനേഷുമായി തര്‍ക്കമുണ്ടായിതായും പോലീസിന് വിവരം ലഭിച്ചു. മുന്‍പ് ഇവര്‍ തമ്മിലുള്ള കുടുംബവഴക്ക് എസ്.ഐ കെ അബ്ബാസ് ബന്ധുക്കളുടെ സാന്നിധ്യത്തില്‍ രമ്യതയിലെത്തിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഇരുപത്തിയൊന്‍പതിന് നാട്ടിലെത്തിയ ബിനീഷ് കഴിഞ്ഞ നവംബര്‍ മൂന്നിനാണ് ജോലി സ്ഥലത്തേക്ക് മടങ്ങിയത്. തുടിമുട്ടിയില്‍ താമസിച്ചിരുന്ന കുടുംബം 2019-ലെ പ്രളയത്തെത്തുടര്‍ന്നാണ് ഞെട്ടിക്കുളത്തെ വാടക വീട്ടിലേക്ക് താമസം മാറ്റിയത്. രഹനയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളുവന്നെ് പോത്തുകല്‍ പോലിസ് പറഞ്ഞു.
അതേ സമയം സംഭവത്തില്‍ മരണകാരണംതേടി പോലീസ് സയന്റിഫിക് വിഭാഗം വിശദ പരിശോധന നടത്തി. മലപ്പുറം സയന്റിഫിക് ഓഫീസര്‍ ഡോ. തൊയ്ബ കൊട്ടേക്കാടന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുട്ടംകുളത്ത് കുടുംബം വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലും പരിസരത്തും ഇന്ന് ശാസ്ത്രീയ പരിശോധന നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *