ഭാര്യയുമായി വഴക്കിട്ടതില്‍ മനംനൊന്ത് ഭര്‍ത്താവ് തൂങ്ങിമരിച്ചു

Breaking News

മലപ്പുറം: വഴക്കിനൊടുവില്‍ ഭാര്യയുമായി മല്‍പിടുത്തം നടത്തിയ ശേഷം മനംനൊന്ത് അവസാനം ഭര്‍ത്താവ്
തൂങ്ങിമരിച്ചു. ഭാര്യയെ സാരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറം മൂത്തേടം പഞ്ചായത്തിലെ കാരപ്പുറം വെള്ളാരമുണ്ട കണ്ണംചിറ തോമസ്‌കുട്ടി എന്ന ബിനോയിയാണ്(46) മരിച്ചത്. ഭാര്യയുമായി വഴക്കിട്ട ബിനോയി ടാപ്പിംഗ് നടത്തുന്ന റബര്‍ തോട്ടത്തിലാണ് തൂങ്ങിമരിച്ചത്. പരിക്കുകളോടെ രക്തം വാര്‍ന്നു ശുചിമുറിക്ക് സമീപം അവശനിലയില്‍ ഭാര്യ ഷോബിയെ കണ്ടെത്തി. തുടര്‍ന്ന് ഇവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് സംഭവം. ടാപ്പിംഗ് തൊഴിലാളിയായ ബിനോയ് ചൊവ്വാഴ്ച പതിവുപോലെ വീടിനു സമീപമുള്ള തോട്ടത്തിലേക്കു പോയി. നേരം പുലര്‍ന്നു വീടിനു പുറത്തിറങ്ങിയ ബിനോയിയുടെ വൃദ്ധമാതാവ് ക്ലാരമ്മയാണ് ശുചിമുറിക്ക് മുന്നില്‍ രക്തം വാര്‍ന്നു അബോധാവസ്ഥയിലായ ഷോബിയെ കണ്ടെത്തിയത്. ക്ലാരമ്മയുടെ അലര്‍ച്ച കേട്ട് പുറത്തിറങ്ങിയ ഇവരുടെ കുട്ടികള്‍ സമീപമുള്ള ബന്ധുവീട്ടില്‍ വിവരം അറിയിച്ചു. സ്ഥലത്തത്തെിയ ബന്ധുക്കള്‍ വിവരം ബിനോയിയെ അറിയിക്കുന്നതിനായി തോട്ടത്തിലത്തെിയപ്പോഴാണ് ഇയാളെ റബര്‍ മരത്തില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ ബന്ധുക്കള്‍ ബിനോയിയെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. തലയ്ക്ക് പിറകിലും താടിയെല്ലിനും സാരമായി പരിക്കേറ്റ ഷോബിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതി അപകടനില തരണം ചെയ്തതായി ബന്ധുക്കള്‍ പറഞ്ഞു. വിവരമറിഞ്ഞ് എടക്കര പോലീസ് സ്ഥലത്തത്തെി. കുടുംബവഴക്കാകാം സംഭവത്തിനു പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ബിനോയിയുടെ മൃതദേഹം എടക്കര എസ്‌ഐ വി. അമീറലി ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം പാലാങ്കര വട്ടപ്പാടം സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ചില്‍ വൈകിട്ട് ആറരയോടെ സംസ്‌കരിച്ചു. പരേതനായ ജോസഫാണ് ബിനോയിയുടെ പിതാവ്. അക്ഷയ്, അനീഷ എന്നിവര്‍ ബിനോയിയുടെ മക്കളാണ്.

Leave a Reply

Your email address will not be published. Required fields are marked *