ഫിറോസ് കുന്നുപറമ്പില്‍ തന്റെ ടീ ഷര്‍ട്ടിന്റെ വില പറയുന്നു..

Breaking News

തിരുവനന്തപുരം: താന്‍ ധരിച്ച ടീ ഷര്‍ട്ടിന്റെ പേരില്‍ ഉയര്‍ന്ന ആരോപണത്തിന് മറുപടിയുമായി സാമൂഹ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍. രണ്ട് ദിവസം മുമ്പ് ഫേസ്ബുക്ക് ലൈവില്‍ വന്നപ്പോള്‍ ഫിറോസ് ധരിച്ച ടീ ഷര്‍ട്ടിന്റെ വില 35000 രൂപയാണ് എന്നാണ് ആരോപണം ഉയര്‍ന്നത്. ഈ ആരോപണത്തിനോടാണ് ഫിറോസിന്റെ പ്രതികരണം. താന്‍ ധരിച്ച ടീ ഷര്‍ട്ടിന് 35000 രൂപ വിലയില്ലെന്ന് ഫിറോസ് കുന്നംപറമ്പില്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യം ഏറ്റെടുത്ത ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് ഇത്രക്ക് വാര്‍ത്താ ദാരിദ്രമാണോയെന്നും ഫിറോസ് ചോദിച്ചു. ഏതോ ഒരുപൊട്ടന്‍ അയാളുടെ ഫേസ്ബുക്കിലിട്ട പോസ്റ്റിനാണ് ഇത്തരത്തില്‍ വിവാദമാക്കിയതെന്നും ഫിറോസ് പറഞ്ഞു.ടീ ഷര്‍ട്ട് വാങ്ങിയതിന്റെ ബില്ലും ഫിറോസ് പങ്കുവെച്ചിട്ടുണ്ട്. ഇത് പ്രകാരം ടീ ഷര്‍ട്ടിന്റെ വില 3500 രൂപയില്‍ താഴെയാണ്. 30 യുഎഇ ദിര്‍ഹം മാത്രമാണ് ഒരു ടീ ഷര്‍ട്ടിന്റെ വില.
ഫിറോസ് ലൈവില്‍ വന്നതിന് ശേഷം കഥാകൃത്ത് റഫീഖ് തറയില്‍ നടത്തിയ കമന്റാണ് പിന്നീട് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. പ്രമുഖ ലക്ഷ്വറി ബ്രാന്‍ഡായ ഫെന്‍ഡിയുടെ യുടെ ടീ ഷര്‍ട്ടാണ് വീഡിയോയില്‍ ഫിറോസ് ധരിച്ചിരിക്കുന്നത്. ഇതിന് 500 യുഎസ് ഡോളര്‍ (35,000 രൂപ) എങ്കിലും വില വരുമെന്നാണ് റഫീഖ് പ്രതികരിച്ചത്. ഇതിനെ തുടര്‍ന്ന് ഫിറോസിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മില്‍ വാദപ്രതിവാദങ്ങള്‍ നടന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് ഫിറോസിന്റെ ഇപ്പോഴത്തെ പ്രതികരണം വന്നത്.

www.facebook.com/watch/?v=660071338023832

Leave a Reply

Your email address will not be published. Required fields are marked *