വീട്ടില്‍താമസിപ്പിച്ച സുഹൃത്തിന്റെ കിടത്തം പിന്നെ ഭാര്യക്കൊപ്പം

Breaking Crime News

കാസര്‍കോട്: കാസര്‍കോട്, കുഞ്ചത്തൂര്‍പദവില്‍ അംഗപരിമിതനായ യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവത്തിലെ കൂടുതല്‍ വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ആദ്യം അപകടമരണമെന്ന് കരുതിയ സംഭവമാണ് പൊലീസ് അന്വേഷണത്തില്‍ കൊലപാതകമായി മാറിയത്.കര്‍ണാടക ഗദക് രാമപൂര്‍ സ്വദേശിയായ ഹനുമന്തയെ മരിച്ച നിലയില്‍ കണ്ടെത്തിയത് ഹൈവേയുടെ വശത്താണ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു. സംഭവത്തില്‍ ഹനുമന്തയുടെ ഭാര്യ ഭാഗ്യ, കാമുകനായ കര്‍ണാടക സ്വദേശി അല്‍അസാദ് (23) എന്നിവര്‍ പിടിയിലായി.
മൃതദേഹം ഉപേക്ഷിക്കാന്‍ ആറ് കിലോമീറ്ററോളം ബൈക്കില്‍ കെട്ടിവലിച്ചുകൊണ്ടുവന്നതായും അന്വേഷണത്തില്‍ വ്യക്തമായി. തലപ്പാടി ദേവിപുരയിലെ വീട്ടില്‍ വെച്ച് ഹനുമന്തയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. അഞ്ചിന് പുലര്‍ച്ചെ 2 മണിയോടെ മംഗളൂരുവിലെ ഹോട്ടല്‍ അടച്ച് ഹനുമന്ത വീട്ടില്‍ എത്തിയപ്പോള്‍ ഭാര്യക്കൊപ്പം കാമുകനെ കണ്ടതിനെ ചൊല്ലി വാക്കുതര്‍ക്കമുണ്ടായി. അതിനിടെ രണ്ടുപേരും ചേര്‍ന്ന് ഹനുമന്തയെ മര്‍ദ്ദിച്ചു. കട്ടിലിലേക്ക് വീണ ഹനുമന്തയെ കാമുകന്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്. മരണ വെപ്രാളത്തില്‍ ഹനുമന്ത കാലുകള്‍ നിലത്തിട്ടടിക്കുമ്പോള്‍ ഭാര്യ കാലുകള്‍ അമര്‍ത്തിപ്പിടിക്കുകയായിരുന്നുവെന്നും വ്യക്തമായി.മരിച്ചുവെന്ന് ഉറപ്പുവരുത്തിയ ശേഷം രണ്ടുപേരും മൃതദേഹം ഉപേക്ഷിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ബൈക്കില്‍ 23 കാരന്റെ പിറകിലായി മൃതദേഹം വെച്ച് നെഞ്ചിലും അരയിലും പ്ലാസ്റ്റിക് വള്ളികൊണ്ട് വലിച്ചുകെട്ടുകയുമായിരുന്നു. മൃതദേഹവുമായി ബൈക്ക് പുറപ്പെട്ടതിന് ശേഷം ഇതിന് പിന്നാലെ ഹനുമന്തയുടെ സ്‌കൂട്ടര്‍ ഭാഗ്യയും ഓടിച്ചു പോയി.
ആറ് കിലോമീറ്ററോളം ഓടിച്ച് കുഞ്ചത്തൂര്‍ പദവില്‍ എത്തിയപ്പോഴാണ് മൃതദേഹത്തിന് കെട്ടിയ കയര്‍ അഴിയാന്‍ തുടങ്ങിയത്. തുടര്‍ന്ന് മൃതദേഹം റോഡരികില്‍ ഉപേക്ഷിക്കുകയും ഇതിന് സമീപത്തായി സ്‌കൂട്ടര്‍ മറിച്ചിട്ട് ഇരുവരും ബൈക്കില്‍ വീട്ടിലേക്ക് പോവുകയുമായിരുന്നു. അപകട മരണമെന്ന് വരുത്തിത്തീര്‍ക്കാന്‍ ആണ് ശ്രമമെന്ന് ഇരുവരും പൊലീസിനോട് പറഞ്ഞു.23 കാരന്‍ ഇടക്കിടെ വീട്ടില്‍ വരുന്നതിനെ ഹനുമന്ത വിലക്കിയിരുന്നു. കൊലക്ക് ഒരാഴ്ച മുമ്പും രണ്ടുപേരും വാക്കേറ്റം ഉണ്ടായതായി പരിസരവാസികളില്‍ മൊഴി നല്‍കി. ഇതാണ് കേസ് അന്വേഷണത്തില്‍ വഴിത്തിരിവായത്. ഇവരെ സഹായിച്ച രണ്ടുപേരെ കൂടി പൊലീസ് അന്വേഷിച്ചുവരുന്നു.
ഭാഗ്യശ്രീയുടെ മൊബൈല്‍ ഫോണില്‍ നിന്നാണ് അല്‍അസാദിനെ കുറിച്ചുള്ള തെളിവുകള്‍ പൊലീസിന് ലഭിച്ചത്. നാളുകളായി തുടരുന്ന തങ്ങളുടെ അവിഹിത ബന്ധത്തിന് തടസ്സമായി നില്‍ക്കുന്ന അംഗപരിമിതനായ ഹനുമന്തയെ ഇരുവരും ചേര്‍ന്ന് ആസൂത്രിതമായി വകവരുത്തുകയായിരുന്നു. . സംഭവത്തിനുശേഷം ഭാഗ്യശ്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തിരുന്നു. നാല് ദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്‌തെങ്കിലും കൂസലേതുമില്ലാതെ എല്ലാം നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ വിവരങ്ങള്‍ ശേഖരിച്ചു. ഇതിലെ വിവരങ്ങള്‍വെച്ച് ചോദ്യം ചെയ്യല്‍ തുടങ്ങിയതോടെ ഭാഗ്യശ്രീ വിരുദ്ധമായ മൊഴിയാണ് നല്‍കിയത്. ഗത്യന്തരമില്ലാതായതോട കാര്യങ്ങളെല്ലാം തുറന്നുപറഞ്ഞു. കൊലപാതകമെന്ന് പൊലീസ് തിരിച്ചറിഞ്ഞതോടെ അല്‍ അസാദ് നാട് വിട്ടിരുന്നു. മുന്‍പ് ജോലി ചെയ്ത സ്ഥലങ്ങളിലും മറ്റുമായി മാറി മാറി സഞ്ചരിക്കുകയായിരുന്നു. ഒടുവില്‍ ടവര്‍ ലൊക്കേഷന്‍ മനസ്സിലാക്കി പൊലീസ് നടത്തിയ തിരച്ചിലില്‍ കര്‍ണാടക ഹൊന്നാവരയില്‍ കെഎസ്ആര്‍ടിസി ബസില്‍ വെച്ച് കഴിഞ്ഞ ദിവസം ഇയാളെ പിടികൂടി. മഞ്ചേശ്വരം എ എസ് ഐ തോമസ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ മനു, സന്തോഷ് ജോണ്‍, ഉദ്ദേശ്, പ്രവീണ്‍, കാസര്‍കോട് ഡിവൈഎസ്പി. പി ബാലകൃഷ്ണന്‍ നായരുടെ സ്‌ക്വാഡ് അംഗങ്ങളായ ബാലകൃഷ്ണന്‍, നാരായണന്‍, ലക്ഷ്മി നാരായണന്‍ എന്നിവരും സിഐയുടെ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

അംഗപരിമിതനായ ഹനുമന്തപ്പ മംഗളൂരുവില്‍ ഹോട്ടല്‍ തൊഴിലാളിയായി ജോലിചെയ്തുവരികയായിരുന്നു. രണ്ട് വര്‍ഷം മുമ്പ് തലപ്പാടിയില്‍ സ്വന്തമായി സ്ഥലം വാങ്ങി വീട് വെച്ചിരുന്നു. ഭാഗ്യശ്രീ ഹനുമന്തപ്പ ദമ്പതികള്‍ക്ക് മൂന്ന് മക്കളുണ്ട്. ലോക്ഡൗണ്‍ സമയത്ത് ജെസിബി ഡ്രൈവറും നാട്ടുകാരനും സുഹൃത്തുമായ അല്‍ അസാദ് ജോലിയില്ലെന്നും താമസസൗകര്യമില്ലെന്നും ഹനുമന്തപ്പയോട് പറഞ്ഞിരുന്നു. തുടന്ന് ഇദ്ദേഹത്തെ ഹനുമന്തപ്പ സ്വന്തം വീട്ടിലേക്ക് വിളിച്ചു ഭക്ഷണവും താമസസൗകര്യവും നല്‍കുകയായിരുന്നു. ഇതിനിടയില്‍ ഭാഗ്യശ്രീയും അല്‍അസാദുമായി അടുപ്പം തുടങ്ങി. ഇവര്‍ തമ്മിലുള്ള അവിഹിതബന്ധം ഭര്‍ത്താവ് നേരിട്ട് കണ്ടതോടെ കുടുംബത്തില്‍ പ്രശ്‌നങ്ങളുണ്ടായി. തങ്ങള്‍ക്ക് ഒന്നിച്ച് ജീവിക്കണമെങ്കില്‍ ഹനുമന്തപ്പയെ വകവരുത്തുകയല്ലാതെ രക്ഷയില്ലെന്ന് ഭാഗ്യശ്രീ കാമുകനോട് പറഞ്ഞു. അങ്ങനെയാണ് ഇരുവരും കൊല നടത്താന്‍ തീരുമാനിച്ചത്.

റോഡരികില്‍ പുലര്‍ച്ചെയോടെ മൃതദേഹം കണ്ടപ്പോള്‍ അപകടമരണമായിരിക്കാമെന്നാണ് നാട്ടുകാര്‍ ആദ്യം കരുതിയത്. റോഡരികില്‍ മൃതദേഹം കിടന്നതിന് തൊട്ടടുത്തുതന്നെ ഇയാള്‍ ഉപയോഗിച്ചിരുന്ന സ്‌കൂട്ടറും മറിഞ്ഞ് കിടന്നിരുന്നു. അതേസമയം സ്‌കൂട്ടറിന് ഒരു പോറലുപോലുമുണ്ടായിരുന്നില്ല. പൊലീസിന്റെ പരിശോധനയില്‍ മൃതദേഹത്തില്‍ കൊലപാതകത്തിന്റെ അടയാളങ്ങള്‍ കണ്ടെത്തുകയായിരുന്നു. കഴുത്ത് ഞെരിച്ചതിന്റെയും ശ്വാസംമുട്ടിച്ചതിന്റെയും പിടിവലിയുടെതുമായ അടയാളങ്ങള്‍ പൊലീസിനെ കൊലപാതകമാണെന്ന നിഗമനത്തിലേക്ക് എത്തിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസിന്റെ നിഗമനം ശരിവച്ചതോടെ കൊലയാണെന്ന് ഉറപ്പിക്കുകയായിരുന്നു. കാമുകനുമായി പിരിയാനാകാത്ത വിധത്തില്‍ പ്രണയത്തിലായിരുന്നു ഭാഗ്യശ്രീ. രണ്ടുതവണ അവിഹിതം പിടികൂടിയതോടെ അല്‍അസാദിനെ വീട്ടില്‍ നിന്നും ഇറക്കിവിടാന്‍ ഹനുമന്തപ്പ ശ്രമം നടത്തിയിരുന്നു. എന്നാല്‍ വീട് വിട്ട് പോയെങ്കിലും പകല്‍ സമയത്ത് ഇയാള്‍ വീട്ടിലെത്തിയിരുന്നു. കാമുകന്‍ തന്നെ ഉപേക്ഷിക്കാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കിയതോടെയാണ് കൊല നടത്താന്‍ തീരുമാനമെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *