16കാരിയെ പീഡിപ്പിച്ച പ്രതിക്കെതിരെ വിവിധസ്റ്റേഷനുകളിലായി പത്തോളം കേസുകള്‍

Breaking News

മലപ്പുറം: മലപ്പുറം കോട്ടക്കലില്‍ കൂട്ടുകാരന്റെ സഹോദരിയായ 16കാരിയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡിലായ പ്രതിക്കെതിരെ വിവിധസ്റ്റേഷനുകളിലായി പത്തോളം കേസുകള്‍ നിലവിലുള്ളതായി പോലീസ്. പോക്‌സോ കേസില്‍ ഒളിവിലായിരുന്ന പ്രതി കഴിഞ്ഞ ദിവസമാണ് കോടതിയില്‍ കീഴടങ്ങിയത്. ടരിക്കോട് അമ്പലവട്ടം കൊയപ്പകോവിലകത്ത് താജുദ്ദീന്‍ (32) ആണ് കോടതിയില്‍ ഹാജരായത്.തുടര്‍ന്ന് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയ കോട്ടക്കല്‍ പോലീസ് പോലീസ് ചോദ്യംചെയ്യലിനും തെളിവെടുപ്പിനുശേഷം വീണ്ടും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.കഴിഞ്ഞ സെപ്റ്റംബര്‍ 23ന്ആ യിരുന്നു കേസിനാസ്പദമായ സംഭവം. കഴിഞ്ഞ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരായ പ്രതിയെ ഒരു ദിവസം മാത്രമാണ് കസ്റ്റഡിയില്‍ ലഭിച്ചത്. ഇന്‍സ്‌പെക്ടര്‍ പ്രദീപ് കുമാര്‍, സി.പി.ഒ മാരായ കൈലാസ്, സുജിത്ത്, രതീഷ് എന്നിവരാണ് ആണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.പോക്‌സോ കേസിലാണ് ഇപ്പോഴത്തെ അറസ്റ്റ്.
പരാതിക്കാരിയെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയ തടക്കം വിവിധസ്റ്റേഷനുകളിലായി പത്തോളം കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ടന്ന് പൊലീസ് പറഞ്ഞു.
പതിനാറുകാരിയെ വിവാഹവാഗ്ദാനം നല്‍കി ബലാല്‍സംഗം ചെയ്തുവെന്ന കേസില്‍ ഒളിവിലായിരുന്ന പ്രതി ഇന്നലെയാണ് മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി മുമ്പാകെ കീഴടങ്ങിയത്. വിവിധ സ്റ്റേഷനുകളിലായി കഞ്ചാവ് അടക്കം നിരവധി കേസുകളില്‍ പ്രതിയായ താജുദ്ദീന്‍ വീട്ടില്‍ ശ്രീകൃഷ്ണ പരുന്തിനെ സൂക്ഷിച്ചുവെന്ന കേസിലും പ്രതിയാണ്. അമ്പലവട്ടം കൊയപ്പ കോവിലകത്ത് താജുദ്ധീന്റെ വീട്ടില്‍ കഴിഞ്ഞ മാസം പോലീസ് നടത്തിയ റെയ്ഡിലാണ് വീട്ടില്‍ കൂട്ടില്‍ വളര്‍ത്തുകയായിരുന്ന പരുന്തിനെ കസ്റ്റഡിയിലെടുത്തത്. ഇതോടെ പ്രതിക്കെതിരെ വനംവകുപ്പും കേസെടുത്തിരുന്നു. പരുന്തിനെ വനംവകുപ്പ് ഏറ്റെടുത്തു. പ്രതിയുടെ വീട്ടില്‍നിന്ന് ഫോറസ്റ്റ് അധികൃതര്‍ നടത്തിയ റെയ്ഡിലാണ് ശ്രീകൃഷ്ണപ്പരുന്തിനെ കസ്റ്റഡിയിലെടുത്തത്. കാളികാവ് റേഞ്ച് ഓഫീസര്‍ പി സുരേഷിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് എടരിക്കോട് അമ്പലവട്ടം സ്വദേശി കൊയപ്പ കോവിലകത്ത് താജുദ്ദീന്റെ വീട്ടില്‍ വളര്‍ത്തുന്ന ശ്രീകൃഷ്ണപ്പരുന്തിനെ കണ്ടെത്തിയത്. താജുദ്ദീനെതിരെ വന്യജീവി വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.
മയക്കുമരുന്ന്, കഞ്ചാവ് കേസുകളില്‍ പിടിക്കപ്പെട്ട താജുദ്ദീനെതിരെ കോട്ടക്കല്‍ പൊലീസില്‍ പോസ്‌കോ കേസ് രജിസ്റ്റര്‍ ചെയ്തതോടെ ഒളിവിലായിരുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പണവും ബൈക്കും നല്‍കി സംഘത്തില്‍ ചേര്‍ത്തായിരുന്നു ഇയാളുടെ പ്രവര്‍ത്തനം. കോട്ടക്കല്‍ സ്വാഗതമാട് അപകടത്തില്‍ യുവാവ് മരിച്ചതിനുപിന്നിലും ലഹരി സംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണെന്ന ആരോപണമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *