മൂന്നുമാസത്തെ ചികിത്സയും ഫലിച്ചില്ല. തിരുവനന്തപുരത്തെ 48കാരന്‍ ദമാമില്‍ മരിച്ചു

Breaking International Keralam News Pravasi

തിരുവനന്തപുരം: ഏറെ പ്രതീക്ഷകളോടെയാണ് തിരുവനന്തപുരം സ്വദേശി അബ്ദുള്‍ സമദ് നഹാസ് ദമാമിലെ അല്‍ഖോബാറിലെത്തിയത്. കുടുംബംപോറ്റാനും, നല്ല രീതിയില്‍ ജീവിക്കാനും ആഗ്രഹിച്ച് മണലാരണ്യത്തിലെത്തുന്ന ഏതൊരു ശരാശരി മലയാളിയുടെ ചിന്തഗതി തന്നെയായിരുന്നു നഹാസിനും ഉണ്ടായിരുന്നത്. നഹാസിന് ലഭിച്ചത് ദമാമിലെ ഒരുകടയിലെ സെയില്‍സ്മാന്‍ ജോലിയായരുന്നു. ജോലി ചെയ്ത് കുടുംബത്തെ പതുക്കെ കരക്കടുപ്പിച്ച് കൊണ്ടുവരുന്നതിനിടയിലാണ് മൂന്നുമാസം മുമ്പ് പക്ഷാഘാതം പിടപ്പെട്ട് ആശുപത്രിയിലായിലായത്.

അവസാനം ഈ തിരുവനന്തപുരത്തെ 48കാരന്‍ അസുഖത്തോട് പെരുതി നില്‍ക്കാനാകാതെ ലോകത്തോട് വിടപറഞ്ഞത് ഒരുപാട് സ്വപ്നങ്ങള്‍ ബാക്കിയാക്കിയാണ്. പക്ഷാഘാതം മൂലം മൂന്നു മാസമായി ഖോബാര്‍ കിംഗ് ഫഹദ് ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിത്തിരുന്ന തിരുവനന്തപുരം സ്വദേശിയും വക്കം കയൈവരം നാസിം മന്‍സിലില്‍ അബ്ദുള്‍ സമദിന്റെയും ജമീല ബീവിയുടെയും മകന്‍ അബ്ദുള്‍ സമദ് നഹാസ് (48) ഇന്നലെയാണ് ആണ് മരണപ്പെട്ടത്.

അല്‍ഖോബാറില്‍ ഒരു കടയിലെ സെയില്‍സ്മാനായി ജോലി നോക്കി വരികയായിരുന്ന നഹാസിന് മൂന്നു മാസങ്ങള്‍ക്ക് മുന്‍പാണ് പക്ഷാഘാതം പിടിപെട്ടത്. കിംഗ് ഫഹദ് ഹോസ്പിറ്റലില്‍ തീവ്രപരിചരണവിഭാഗത്തില്‍ മൂന്നുമാസമായി ചികിത്സയില്‍ ആയിരുന്നു. ഇന്നലെ വൈകുന്നേരത്തോടെയാണ് മരണം. ഭാര്യ: റീജ. മക്കള്‍: സാറ ഷെഹ്തസര്‍, മര്‍ഹബ നഹാസ്. കിംഗ് ഫഹദ് ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിയ്ക്കുന്ന മൃതദേഹത്തിന്റെ നിയമനടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനായി നവയുഗം സാംസ്‌ക്കാരികവേദി ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ ഷിബുകുമാറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *