കൂടത്തായി ജോളിയേക്കാള്‍ ഭയങ്കരിയായ ഒരു ക്രിമനല്‍ ഇവിടെയുണ്ട്

Breaking Crime News

കോഴിക്കോട്: സോഷ്യല്‍ മീഡിയയില്‍ അടക്കം കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായ ഒരു അനുഭവം ആയിരുന്നു എഴുത്തുകാരി ഇന്ദുമേനോന്‍ പങ്കുവെച്ചത്. കൂടത്തായി ജോളിയേക്കാള്‍ ഭയങ്കരിയായ ഒരു ക്രിമനല്‍ ഇവിടെ വിലസുകയാണെന്നായിരുന്നു അവര്‍ ചൂണ്ടിക്കാട്ടിയത്. അവളുടെ വലയില്‍പ്പെട്ടതിന്റെ ഭാഗമായി രണ്ടുപര്‍ ഇതുവരെ മരിച്ചു കഴിഞ്ഞുവെന്നും, കോഴിക്കോട് രാമനാട്ടുകരയില്‍ തനിക്ക് നേരത്തെ അറിയാവുന്ന ഒരു സ്ത്രീയാണ് വിവധ തട്ടിപ്പ് തരികിടകളിലൂടെ പലരുടെയും ജീവിതം നരകതുല്യമാക്കിയതെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. അടിമുടി ദാരിദ്ര്യത്തില്‍ വളര്‍ന്ന ഇവര്‍ ഹവാല, കുഴല്‍പ്പണം, മയക്കുമരുന്ന്, സ്വര്‍ണ്ണക്കടത്ത്, വിവാഹ/പ്രേമവാഗ്ദാനം നല്‍കിത്തട്ടിപ്പ് തുടങ്ങിയ വിവിധ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടോയെന്ന് സംശയം ഉണ്ടെന്നും ഇന്ദു ചൂണ്ടിക്കാട്ടുന്നു. ഇപ്പോള്‍ കോഴിക്കോട്ടെ തന്റെ സുഹൃത്തുക്കളായ പലരെയും സ്വാധീനിച്ച് തട്ടിപ്പ് നടത്താനുള്ള പരിപാടിയുണ്ടെന്ന് സൂചനയുണ്ടെന്നും അതിനാലാണ് ഇങ്ങനെ എഴുതേണ്ടി വരുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
ഇതുവായിച്ചിട്ട് തന്നെ വിമര്‍ശിക്കുന്ന ചിലര്‍ ഇപ്പോഴും ഉള്ളതിനാല്‍ എന്തുകൊണ്ടാണ് അങ്ങനെ എഴുതേണ്ടി വന്നതെന്ന് ഇന്ദുമോനോന്‍ വ്യക്തമാക്കുകയാണ്. ഒരു തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നത് എങ്ങനെ കുറ്റമാവുമെന്നും അവര്‍ ചോദിക്കുന്നു.
ഇന്ദുമേനോന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ:

അവളുടെ ക്രൈമുകള്‍ 2
ആലിരാമായണം

ക്രിമിനലായ ഒരു സ്ത്രീ എന്റെ സുഹൃത്തെന്നും ആത്മസുഹൃത്തെന്നും പ്രചരിപ്പിച്ച് നടന്നതില്‍ പ്രതി ഞാന്‍ മിനിഞ്ഞാന്ന് പോസ്റ്റ് ഇട്ടിരുന്നു. ഇന്‍ബോക്ക്സ്സില്‍ നിരവധി ആളുകളാണു അവള്‍ മിസിസ്. എ ഇന്നയാളല്ലെ എന്നു ചോദിച്ചു കൊണ്ട് വന്നത്. അതെ നിങ്ങള്‍ ചോദിച്ചവള്‍ തന്നെയാണു.

അവള്‍ നമുക്ക് അവളെ ആലിന എന്നു ഒരു അപരപ്പേരിട്ട് വിളിക്കാം. ചുരുക്കത്തില്‍ വേണമെങ്കില്‍ ആനീ എന്നോ ആലിനക്കുട്ടിയെന്നോ വിളിക്കാം. (ഓരോ ആഴ്ചയിലും പല രൂപത്തില്‍ പല ഭാവത്തില്‍ വരും)

മൂന്ന് തരം ആളുകളെയാണു ഞാനിതിനു ശേഷം കണ്ടത്.

1) ഇവളെപ്പേടിച്ച് പെരുവഴി നടക്കാനാകാത്ത, ഇവളുടെ ക്രൈമിനിരയായ മനുഷ്യര്‍. ഏതോ സ്ഥലത്ത് ഒളിനാട്ടിലൊക്കെ ഇരന്നും കെഞ്ചിയും ജീവിക്കുന്ന മനുഷ്യര്‍

2)ഇവളുടെ ക്രൈമിനു പിന്‍പറ്റിയ മനുഷ്യര്‍. അത് അവളില്‍ നിന്നും കൈപ്പറ്റിയ മിട്ടായിയായിരിക്കാം. അവള്‍ കൊടുത്ത നാരങ്ങാവെള്ളത്തിന്റെ പൈസയായിരിക്കാം. അവളുടെ കാറില്‍ നടത്തിയ യാത്രയായിരിക്കാം. വിഹിതമല്ലാത്ത രഹസ്യങ്ങളെ ജീവിതത്തോട് ചേര്‍ക്കാനായി അവള്‍ തന്ന വീടിന്റെ സ്വകാര്യതയോ റിസോര്‍ട്ട് യാത്രയോ അവള്‍ നടത്തുന്ന പാര്‍ട്ടിയിലെ വിരുന്നാളാവലോ ആവാം. അവളെക്കുറിച്ച് അറിഞ്ഞതിനു ശേഷവും ന്യായീകരിച്ച് അവള്‍ക്കായി പി ആര്‍ ഓ വര്‍ക്ക് ചെയ്യുന്ന ഗൂഡസംഘമേന്നോ. അതിനാല്‍ ഇനിമേല്‍ ഞാന്‍ നിഷ്പക്ഷമെന്നോ പറയുന്നവര്‍

3)പൊളിറ്റിക്കലി കറക്റ്റായിമാത്രം കാര്യങ്ങളെ കാണുന്നവര്‍. എഴുത്തില്‍ എലീറ്റിസവും മെരിറ്റോക്രസിയുമുണ്ടെന്ന് പറയുന്നവര്‍.
ക്രൈമിനെയാനെങ്കിലും അഡ്രെസ്സ് ചെയ്യുമ്പോള്‍ കൂടുതല്‍ ശ്രദ്ധവേണമെന്നു വിശ്വസിക്കുന്നവര്‍

4) ആലിനയുടെ പ്രവര്‍ത്തനങ്ങള്‍ ക്രൈം ആണെന്നും അത് അഡ്രെസ്സ് ചെയ്യണമെന്നും പറയുന്നവര്‍.

എല്ലാ അഭിപ്രായങ്ങളെയും പ്രതിപക്ഷ ബഹുമാനത്തോടെ എടുക്കുന്നു.

എനിക്ക് രണ്ടാം കൂട്ടരോടാണു ആദ്യം മറുപടി പറയാനുള്ളത്. ഈ വിഷയം എഴുതുമ്പോള്‍ വൈകാരികമായി അത് ഉണ്ടാക്കിയ ആഘാതങ്ങളില്‍ കൂടിയും അപമാനങ്ങളില്‍ കൂടിയുമെനിക്ക് കടന്നു പോകേണ്ടി വന്നിട്ടുണ്ട്. അല്‍പ്പം വൈകാരികമാണു എന്റെ എഴുത്ത് എന്നു ഞാന്‍ അംഗീകരിക്കുന്നു. എന്നാല്‍ അതില്‍ സത്യമല്ലാത്ത ഒന്നുമില്ല. (ആളുകളുടെ പേരൊഴികെ )

ഇതിലൂടെ ആലിനയെ ഞാന്‍ സാമൂഹികമാധ്യമ വിചാരണ ചെയ്തു എന്നു പറഞ്ഞ ആള്‍ക്കാരോട്. ഞാന്‍ ഒരാള്‍ ചെയ്ത ക്രൈം എന്ത് എന്ന് പറയുക മാത്രമേ ചെയ്തുള്ളു. അതില്‍ പ്രതി അവളില്‍ ജാഗരൂഗമാകണ്മെന്നെ പറഞ്ഞുള്ളു. അവളെന്ന വേട്ടനായിയെ പ്രത്യക്ഷമായിക്കാട്ടുന്ന – അവളുടെ പേരു ഞാന്‍ ഉപയോഗിച്ചിട്ടില്ല. സ്ഥലം ഉപയോഗിച്ചിട്ടില്ല. ഇരകളുടെ പേരും കൃത്യമായി ഉപയോഗിച്ചിട്ടില്ല. പിന്നെ എങ്ങനെയാണു ഇവള്‍ക്കെതിരെ സാമൂഹിക മാധ്യമത്തിലൂടെ വിചാരണയുണ്ടായി എന്നു നിങ്ങള്‍ ന്യായീകരിക്കുക?

എഫ് ബി അക്കൗണ്ട് ടിയാരിക്കില്ല. ഒരു ക്രിമിനലായ സ്ത്രീ ചെയ്‌തെന്ത് എന്നു പറയുമ്പോള്‍ അത് മോബ് ലിഞ്ചിങ്ങ് അല്ല. ആള്‍ക്കൂട്ടാക്രമണത്തോടൊ എക്‌സ്റ്റ്രാ ജുഡീഷ്യറി റിവഞ്ചിനോടോ എനിക്കരപ്പൈസയ്ക്ക് താത്പര്യമില്ല. പക്ഷെ ഇതിലൂടെ വല്ലാതെ ആലിന വേട്ടയാടപ്പെട്ടു എന്നു പറഞ്ഞ ഓരോ ചേച്ചിമാരും മൂന്നു സ്ത്രീകള്‍ ഒരു വ്‌ളോഗറെ കൈകാര്യം ചെയ്തപ്പോള്‍ ഗംഭീരമായി ആഘോഷിക്കുന്നുണ്ടായിരുന്നുവല്ലോ. മാക്‌പ്രോ ഐ ബുക്ക് ലാപ് ടോപ്പ് സമ്മാനമായി വാങ്ങിക്കയും അതിനു പ്രതിഫലമായി മുഖം നന്നാക്കുകയും ചെയ്യുന്ന പി ആര്‍ വര്‍ക്ക് ചെയ്യുകയും ചെയ്തിട്ട് അവളെ വെള്ളപൂശിക്കൊണ്ടേ ഇരിക്കയല്ലാതെ നിങ്ങള്‍ക്കൊന്നും ചെയ്യാനില്ല. കാരണം നിങ്ങള്‍ അവളെ പൂശുന്ന വെള്ള നിങ്ങളൂടെ മുഖത്ത് തന്നെയാണു ഇടുന്നത് എന്നതാണു.

അവളുടെ വരുമാനമാര്‍ഗ്ഗങ്ങളെല്ലാം ഡൂബിയസ്സ് ആണെന്നറിഞ്ഞിട്ടും കീര്‍ത്തി സുരേഷിന്റെ പോലെ അവള്‍ക്ക് മിസ് ഇന്ത്യാ ചായക്കടയുണ്ടെന്നും 2 കോടി ടേണ്‍ ഒവര്‍ ഉണ്ടാകുമെന്നും വിശ്വസിക്കുന്നത് അവനവനെ സമാധാനിപ്പിക്കും. പക്ഷെ അത് സത്യമാവില്ല.

എന്റെ അയല്‍ വീട് -ഇരയാക്കപ്പെട്ടവന്റെ വീട് പഴയ ഇരുട്ടു മച്ചും തുളസിത്തറയുമൊക്കെയുള്ള മനോഹര വീടാണെന്ന് എഴുതിയത് എന്റെ സവര്‍ണ്ണ ബോധമാണെന്ന് / മേനോനി ത്തമാണെന്ന് ആക്രോശിക്കുന്നവരോടാണൂ. ആണെങ്കില്‍ കണക്കായി പോയി.

അതായതുത്തമാ. എനിക്ക് പൊളിറ്റിക്കല്‍ കറക്റ്റ്‌നെസ്സ് കുറവാണെന്നല്ലെ. ആയിക്കോട്ടെ. ഞാന്‍ മറ്റു മനുഷ്യരെ പ്രത്യക്ഷമായും പരോക്ഷമായും ആക്രമിക്കാറില്ല. ഞാനാരെയും വിവാഹം ചെയ്യാമെന്ന് പറഞ്ഞ് 18 ലക്ഷം പണം തട്ടിയിട്ടില്ല. ഞാന്‍ ആറുമാസത്തില്‍ തിരികെ നല്‍കാമെന്നു പറഞ്ഞ് സ്തീകളുടെ ജീവസമ്പാദ്യങ്ങള്‍ 20 ലക്ഷം വാങ്ങിച്ചെടുത്തിട്ടില്ല. ഞാന്‍ പണയപ്പെടുത്തിയ പണ്ടത്തിന്റെ പേരില്‍ ഒരു സ്ത്രീയും സ്വന്തം വീട്ടില്‍ വന്ന് നിന്ന് തല തകര്‍ന്ന് മരിച്ചിട്ടില്ല.
പക്ഷെ ഇതൊക്കെ ചെയ്തിട്ട് അതിനെ പിന്‍പറ്റിയുണ്ടാക്കുന്ന പൊളിറ്റിക്കല്‍ കറക്റ്റ്നസ് അഭിനയത്തിലെ താത്പര്യമില്ല.

എന്നെ വന്ന് ആക്രമിച്ചാല്‍ നിയമമനുശാസിക്കുന്ന സകല സ്വാതന്ത്ര്യങ്ങളും ഉപയോഗപ്പെടുത്തിയുള്ള പ്രത്യാക്രമണങ്ങള്‍ ഉണ്ടാകും. നിയമ വ്യവസ്ഥയെ ജനാധിപത്യരീതിയില്‍ തന്നെ ഉപയോഗിക്കും.

നിങ്ങള്‍ക്ക് ഞാന്‍ അഡ്രെഅസ്സ് ചെയ്ത കുറ്റകൃത്യങ്ങള്‍ കാണാന്‍ കഴിയുന്നില്ല. നിങ്ങളുടെ ആ പൊളിറ്റിക്കല്‍ കറക്റ്റ്‌നെസ്സിനാണു കുതിരപ്പവന്‍.

മറ്റുള്ള മനുഷ്യരെ കയ്യില്‍ നിന്നും പണം തട്ടിയെടുക്കുക അതിനായി എന്തു കുടിലതയും പ്രയോഗിക്കുക. പ്രേമ/ വിവാഹത്തട്ടിപ്പ് നടത്തുക. പോലീസ്സിനെയും കലക്‌റ്റെര്‍ സംവിധാനത്തെയും ഉപയോഗിച്ച് ഇരയായ മനുഷ്യരെ നാട്ടില്‍ നിന്നെ ഉന്മൂലനം ചെയ്യുക. തുടര്‍ന്നു നുണപറഞ്ഞും മോബ്ലിഞ്ച് ചെയ്തും എക്‌സ്റ്റ്രാ ജുഡീഷ്യല്‍ റിവഞ്ച് എടുക്കുക. ആ പണത്തിന്റെ പങ്ക് പറ്റുകയും ആഹ്‌ളാദങ്ങളില്‍ ഭാഗമാവുകയും ചെയ്യുക. ഇതൊക്കെ നിങ്ങള്‍ ചെയ്യുന്നത് ഭീകരമായ പൊലിട്ടിക്കല്‍ കറക്റ്റ്‌നെസ്സാണു. എനിക്കത്തരം പൊളിറ്റിക്കല്‍ കറക്റ്റ്‌നെസ്സ് ഇല്ല.

ഇനിയും ഞാന്‍ സത്യങ്ങള്‍ എഴുതും.. നിങ്ങള്‍ ന്യായീകരിക്കും… നിങ്ങളുടെ ന്യായീകരണത്തെ നോക്കി ”ഉണ്ട ചോറിന്റെ നന്ദിയല്ലെ” ഞാന്‍ പുച്ഛിക്കും…അത്രയേ ഉള്ളു

NB: ഇന്ത്യന്‍ നിയമ വ്യവസ്ഥയില്‍ ഒരു വ്യക്തിയെ അറസ്റ്റ് ചെയ്യുന്നത് കുറ്റ കൃത്യമാണ്. അതിന് പോലീസിനെ അധികാരമുള്ളൂ. എന്റെ വീട്ടില്‍ വന്ന് പണം മോഷ്ടിച്ച ആളെ വീട്ടില്‍ പൂട്ടിയിട്ടാലോ അത് കുറ്റകൃത്യമല്ല. ബലാത്സംഗത്തിനിടെ സ്ത്രീ കൊല ചെയ്താല്‍ നിയമം അതിനു വിളവ് നല്‍കുന്നുണ്ട്.

അതായത് കുറ്റകൃത്യത്തിന്റെ തോത്, സമയം, സന്ദര്‍ഭം, സാഹചര്യം എന്നത് പരമ പ്രധാനമാണ്. ഒരാളുടെ ക്രൈമിനെ പറ്റി പറയുമ്പോള്‍ ആ പറച്ചിലിലെ സത്യങ്ങളെ നിരാകരിച്ച് പറഞ്ഞത് മേനോനിസമാണെന്നും ആ കുറ്റം ചെയ്തത് സാമൂഹിക വിചാരണയാണെന്നും തള്ളിക്കൊണ്ട് വരണമെങ്കില്‍ അപാര തൊലിക്കട്ടി വേണം പറ്റിയ ഔദാര്യത്തിനോടുള്ള അപാരമായ നന്ദിയും വേണം.

Leave a Reply

Your email address will not be published. Required fields are marked *