സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്റെ പേരില്‍ സിനിമാ നടികള്‍ക്കും സ്ത്രീകള്‍ക്കും വ്യാജ ഫോണ്‍ വിളികള്‍

Crime News

ആലുവ: സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്റെ പേരില്‍ സിനിമാ നടികള്‍ക്കും വനിതകള്‍ക്കും വ്യാജ ഫോണ്‍ വിളികള്‍ .സംഭവം ശ്രദ്ധയില്‍ പെട്ടതോടെ അല്‍ഫോന്‍സ് പൊലിസില്‍ പരാതി നല്‍കി. സംഭവം ശരിയാണോ എന്ന് പരിശോധിക്കാന്‍ അല്‍ഫോന്‍സ് ഈ നമ്പരിലേക്ക് വിളിച്ചപ്പോഴും മറുതലക്കല്‍ ഉള്ള ആളും അല്‍ഫോണ്‍സ് ആണ് എന്ന് പറഞ്ഞത്. എന്നാല്‍ താന്‍ യഥാര്‍ത്ഥ അല്‍ഫോണ്‍സ് ആണെന്ന് പറഞ്ഞതോടെ ഫോണ്‍ കട്ട് ചെയ്തു.
9746066514, 9766876651 ഈ രണ്ട് നമ്പരില്‍ നിന്നാണ് വിളികള്‍ ചെയ്തിട്ടുള്ളത്.സംവിധായകന്‍ തന്നെ ഫേസ്ബുക്കിലൂടെ വിവരം പുറത്ത് വിട്ടത്.ഇത്തരം വ്യാജ കോളില്‍ വിശ്വസിച്ച് വ്യക്തിപരമായ വിവരങ്ങള്‍ ഫോട്ടോകള്‍ വീഡിയോ എന്നിവ കൈമാറരുത് എന്നും സംവിധായകന്‍ പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *