മലപ്പുറം: കോവിഡിനേയും പ്രായത്തേയും തോല്എിച്ച് 113-ാം വയസ്സിലും 112-ാം വയസ്സിലും ഊര്‍ജ്വസ്വലതയോടെ വോട്ട്ചെയ്ത് മറിയാമ്മ ഉതുപ്പും, വി.പി.അമ്മച്ചിയും. മലപ്പുറം പുളിയക്കോട് പാപ്പാലില്‍ മറിയാമ്മ ഉതുപ്പ് 113-ാം വയസ്സിലും പൂര്‍ണ്ണ ആര്യോഗ്യത്തോടെയാണ് ഇന്ന് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എടപ്പറ്റ പഞ്ചായത്തില്‍ ഏഴാം വാര്‍ഡില്‍ പുളിയക്കോട് എ.എല്‍.പി സ്കൂളില്‍ വോട്ടു ചെയ്യാനെത്തിയത്. വാട്ടവകാശം ലഭിച്ചതുമുതല്‍ ഇതുവരെ ഒരു വോട്ടും നഷ്ടമാക്കിയിട്ടില്ല. സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ഭര്‍ത്താവ് ഉതപ്പ് ബ്രിട്ടീഷ് കാരുടെ കാലത്തും വോട്ടു ചെയ്യുമായിരുന്നു. അക്കാലത്ത് 5 രുപ നികുതി അടയ്ക്കുന്നവര്‍ക്ക് വോട്ടവകാശം ഉണ്ടായിരുന്നു. അനേക ദൂരം നടന്നു പോയി വോട്ടു ചെയ്ത കഥകള്‍ മറിയാമ്മയുടെ ഓര്‍മ്മയില്‍ ഇന്നും തെളിഞ്ഞു നില്ക്കുന്നു. ജവഹര്‍ലാല്‍ നഹ്രുവിനും ഇന്ദിരാഗാന്ധിക്കും വോട്ടു ചെയ്യാനായിരുന്നു കൂടുതല്‍ താല്പര്യം. മുത്തമകന് കുര്യാക്കോസിന്റെയും പേരമക്കളുടേയും കൂടെയാണ് വോട്ടു ചെയ്യാന്‍ പോയത്.3 ആണ്മക്കളുടെ കൂടെ മാറി മാറി താമസിക്കുന്ന മറിയാമ്മക്ക് വോട്ടവകാശം എടപ്പറ്റ പഞ്ചായത്തിലാണ്.
ജനാധിപത്യ പ്രകിയയിലെ നിര്‍ണായക ഘട്ടമായ തെരഞ്ഞെടുപ്പില്‍ 112-ാം വയസ്സിലും വോട്ട് ചെയ്ത് വിപി അമ്മച്ചിയും മാതൃകകാണിച്ചു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ നന്നമ്പ്ര പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ ഉള്‍പ്പെട്ട അന്ത്രിക്കാട് നിവാസിയാണ് അമ്മച്ചി. ശാരീരിക അവശതകളെ മറികടന്ന് ചെറുമുക്ക് ജീലാനി നഗറിലെ ഒന്നാം നമ്പര്‍ ബൂത്തായ ഖുവത്തുല്‍ ഇസ്ലാം സുന്നി മദ്രസയിലാണ് ഓപ്പണ്‍ വോട്ട് രേഖപ്പെടുത്തിയത്.
ഇത്തവണയും വോട്ടു ചെയ്യാന്‍ താന്‍ സന്നദ്ധയാണെന്ന് അറിയിച്ചതോടെ അയല്‍വാസിയും കുടുംബവും ചേര്‍ന്ന് അമ്മച്ചിയെ ബൂത്തിലെത്തിക്കുകയായിരുന്നു. പ്രായാധിക്യത്തിലും സ്ഥാനാര്‍ത്ഥികളെ അവര്‍ മത്സരിക്കുന്ന ചിഹ്നം നോക്കി തിരിച്ചറിയാനുള്ള കഴിവ് അമ്മച്ചിക്കുണ്ട്. പണ്ടുമുതലേ കണ്ട് പരിചിതമായ ചിഹ്നങ്ങള്‍ ഓര്‍മയില്‍ മങ്ങിയിട്ടില്ല. എല്ലാ രാഷ്ട്രീയ കക്ഷി പ്രവര്‍ത്തകരോടും സ്ഥാനാര്‍ത്ഥികളോടും സൗഹൃദമാണ്. എങ്കിലും ഒരു പാര്‍ട്ടിയോട് മാത്രമേ സ്ഥായിയായ കൂറുള്ളൂ. വോട്ട് ഇത്തവണയും അവര്‍ക്ക് തന്നെ. അമ്മച്ചിയ്ക്ക് നാല് ആണ്മക്കളും രണ്ട് പെണ്‍മക്കളുമാണുള്ളത്.
112കാരിയായ മലപ്പുറത്തെ പി.വി.അമ്മച്ചിയെ കുറിച്ചുള്ള വീഡിയോ സ്റ്റോറി കാണാം..