ആര്യാടന്റെ തട്ടകത്തിലെ 20വര്‍ഷത്തെ യു.ഡി.എഫ് കുത്തക ഭരണം അവസാനിച്ചു
നിലമ്പൂര്‍ നഗരസഭ ഇനി എല്‍.ഡി.എഫ് ഭരിക്കും

News

നിലമ്പൂരിലെ നഗരസഭയിലെ 20വര്‍ഷത്തെ യു.ഡി.എഫ് കുത്തക ഭരണം അവസാനിച്ചു. ആര്യാടന്റെ തട്ടകം ഇനി എല്‍.ഡി.എഫ് ഭരിക്കും. കഴിഞ്ഞ നിയസമഭാ തെരഞ്ഞെടുപ്പില്‍ നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍നിന്നും പി.വി.അന്‍വര്‍ എം.എല്‍.എ- ആര്യാടന്‍ ഷൗക്കത്തിനെ പരാജയപ്പെടുത്തി അട്ടിമറി വിജയം നേടിയതിന് പിന്നാലെ നിലമ്പൂര്‍ നഗരസഭയും പിടിക്കാന്‍ സാധിച്ചത് പി.വി.അന്‍വര്‍ എം.എല്‍.എയുടെ കൂടി സജീവമായ ഇടപെടലിനെ തുടര്‍ന്നാണ്.
2010ലാണ് നിലമ്പൂര്‍ പഞ്ചായത്തിനെ നഗരസഭയായി ഉയര്‍ത്തിയത്. ഇതിനു രണ്ടു തവണയും, ശേഷവും രണ്ടു തവണയും യു.ഡി.എഫ് ഭരിച്ചിരുന്ന നഗരസഭ ഇത്തവണ അന്‍വര്‍ എം.എല്‍.എയുടെ നേതൃത്വത്തിലാണ് പിടിച്ചെടുത്തത്. 33ഡിവിഷനുകളാണ് നിലമ്പൂര്‍ നഗരസഭയില്‍െ 17സീറ്റുകള്‍ ഇതിനോടകം എല്‍.ഡി.എഫ് വിജയിച്ചുകഴിഞ്ഞു. ആദ്യമായി നിലമ്പൂര്‍ നഗരസഭയില്‍ എന്‍.ഡി.എയും അക്കൗണ്ട് തുറന്നു. കോവിലകത്തുമുറി രണ്ടാം ഡിവിഷനിലാണ് എന്‍.ഡി.എ വിജയിച്ചത്.
2010ല്‍ നഗരസഭയായി ഉയര്‍ത്തിയ നിലമ്പൂരില്‍ പ്രാഥമ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്തായിരുന്നു. ശേഷം കഴിഞ്ഞ തവണ കോണ്‍ഗ്രസ് അംഗം പത്മിനി ഗോപിനാഥായിരുന്ന ചെയര്‍പേഴ്‌സണ്‍.
33ഡിവിഷനുകളാണ് നിലമ്പൂര്‍ നഗരസഭയിലുള്ളത്. ഇതില്‍ കഴിഞ്ഞ തവണ കോണ്‍ഗ്രസ്-16, മുസ്ലിംലീഗ്-9, സി.പി.എം-ആറ്, സി.പി.ഐ-1 എന്നിങ്ങനെയായിരുന്നു കക്ഷി നില. ഇതില്‍ സ്വതന്ത്ര്യന്‍ ആദ്യം എല്‍.ഡി.എഫിനോട് ആഭിമുഖ്യം കാണിച്ചിരുന്നെങ്കിലും പിന്നീട് യു.ഡി.എഫ് പക്ഷത്തേക്കുപോയിരുന്നു.
മലപ്പുറം ജില്ലയിലെ പ്രധാനവകുപ്പുകളില്‍ പട്ടിക വര്‍ഗ വികസന ഓഫീസ്, വനംവകുപ്പിന്റെ കാര്യാലയങ്ങള്‍ തുടങ്ങിയവ നിലമ്പൂര്‍ ടൗണിലാണ് സ്ഥിതിചെയ്യുന്നത്. മമ്പാട്, ചാലിയാര്‍, ചുങ്കത്തറ, അമരമ്പലം, കരുളായി പഞ്ചായത്തുകളാണ് അതിര്‍ത്തി പങ്കിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *