പോലീസായി തിളങ്ങി റിയ ഇഷ. നേട്ടങ്ങളുടെ പടവുകള്‍ താണ്ടിയുള്ള റിയയുടെ
മുന്നേറ്റം ഏവരേയും അത്ഭുതപ്പെടുത്തുന്നത്. ഫ്രൈഡേ ട്രിപ്പ്’ എന്ന സിനിമയിലാണ് റിയ പോലീസ് വേഷത്തില്‍ തിളങ്ങുന്നത്. ഒറിജിനല്‍ പോലീസിനെ വെല്ലുന്ന റിയയുടെ വേഷവും അഭിനവയും സിനിമയെ ഏറെ ശ്രദ്ധേയമാക്കുമെന്ന കാര്യത്തില്‍ സംശയമില്ല

Entertainment News

മലപ്പുറം: പോലീസായി തിളങ്ങി റിയ ഇഷ. നേട്ടങ്ങളുടെ പടവുകള്‍ താണ്ടിയുള്ള റിയയുടെ
മുന്നേറ്റം ഏവരേയും അത്ഭുതപ്പെടുത്തുന്ന്. തിരിഞ്ഞുനോക്കുമ്പോള്‍ ജീവിതത്തില്‍ ഒരുപാട് നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ എനിക്കൊരു ഐഡന്‍ഡിറ്റി ഉണ്ട്. ആളുകള്‍ എന്നെ തിരിച്ചറിയുന്നു. ഒന്നുമല്ലാതിരുന്ന ഞാനിപ്പോള്‍ എന്തൊക്കെയോ ആണ്. ആണാണോ പെണ്ണാണോ എന്നറിയാതെ നടന്നിരുന്ന ഒരു കാലം എനിക്കുണ്ടായിരുന്നു. അന്നത്തെ മാനസികാവസ്ഥയില്‍ തന്നെ ഞാന്‍ ജീവിതം തുടര്‍ന്നിരുന്നെങ്കില്‍ എന്റെ ജീവിതം ഒന്നും ആവാതെ പോകുമായിരുന്നുവെന്നും ട്രാന്‍സ് വുമണ്‍ റിയ ഇഷ
‘മറുപുറം കേരള’യോട് പറഞ്ഞു.

നിലവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന’ ഫ്രൈഡേ ട്രിപ്പ്’ എന്ന സിനിമയിലാണ് റിയ പോലീസ് വേഷത്തില്‍ തിളങ്ങുന്നത്. ഒറിജിനല്‍ പോലീസിനെ വെല്ലുന്ന രീതിയിലുള്ള റിയയുടെ വേഷവും അഭിനവയും സിനിമയെ ഏറെ ശ്രദ്ധേയമാക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. സിനിമ ഉടന്‍ പുറത്തിറങ്ങുമെന്നാണ് വിവരം.

ഇന്ത്യയില്‍ ആദ്യമായി നാഷണല്‍ അദാലത്ത് ജഡ്ജിംഗ് പാനലിലിരുന്ന ട്രാന്‍സ്വുമണ്‍, ട്രാന്‍സ് വിഭാഗത്തിലെ ആദ്യ പാരാലീഗല്‍ വളണ്ടിയര്‍, മലപ്പുറം പാലക്കാട് ജില്ലകളിലെ ആദ്യ ട്രാന്‍സ് വിദ്യാര്‍ഥി, ആദ്യമായി ട്രാന്‍സ്വിഭാഗത്തിന് പ്രത്യേക ടോയ്ലറ്റ് നേടിയെടുത്തു. കാലിക്കറ്റ് ഇന്റര്‍സോണ്‍ കലോത്സവത്തില്‍ നാടോടി നൃത്തം ആദ്യമായി അവതരിപ്പിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി ട്രാന്‍സ്ജെന്‍ഡേഴ്സ് വിഭാഗത്തിന് ആദ്യമായി കായികമത്സരം നടത്തിയപ്പോള്‍ ഈചാമ്പ്യന്‍ഷിപ്പന് ദീപശിഖ പിടിച്ചതോടൊപ്പം ചാമ്പ്യന്‍ഷിപ്പും നേടിയെടുത്തു. കേരളത്തിലാദ്യമായി ഒരു ജ്വല്ലറിയുടെ മോഡലായി. മൂന്ന് മലയാള സിനിമയില്‍ അഭിനയിച്ചു. ചുരുക്കത്തില്‍ പറഞ്ഞാല്‍ ഇതെല്ലാമാണ് റിയ ഇഷ. നിലവില്‍ പെരിന്തല്‍മണ്ണയില്‍ താമസം. മലപ്പുറം ജില്ലയിലെ കാളികാവില്‍ ജനിച്ചു.

ഒന്‍പതു മക്കളില്‍ ഇളയവളാണ്. തന്റെനാലാമത്തെ വയസ്സില്‍ കുടുംബസമേതം കോഴിക്കോട് ജില്ലയില്‍ കൂരാച്ചുണ്ട് എന്ന സ്ഥലത്തേക്ക് താമസം മാറി .പ്ലസ്ടു വരെ കുരാച്ചുണ്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിച്ചു. തുടര്‍പഠനത്തിന് ബാംഗ്ലൂരിലേക്ക് പോയി ഫാഷന്‍ ഡിസൈനിങ്ങില്‍ ബിരുദം നേടി. 2015ല്‍ സ്വത്വം വെളിപ്പെടുത്തി വീട്ടില്‍ നിന്നും ഇറങ്ങിപ്പോരികയും ചെയ്ത ട്രാന്‍സ് വുമണും സാമുഹ്യപ്രവര്‍ത്തകയുമാണ് റിയ.റിയതന്റെ ജീവിതത്തെ കുറിച്ചു പറയുന്നത് ഇങ്ങിനെയാണ്. ചെറുപ്പകാലംമുതല്‍
എന്റെ മനസ്സ് സ്വാഭാവികമായും ഒരു സ്ത്രീയുടേതായിരുന്നു. അത്രയും കാലം ഒരു അര്‍ത്ഥമില്ലാത്ത ജീവിതമാണ് ഞാന്‍ ജീവിച്ചത്.ആ ജീവിതത്തില്‍ നിന്ന് മരിച്ചു കഴിഞ്ഞാലും എന്റെഓര്‍മകള്‍ നില നില്‍ക്കുന്ന രീതിയിലേക്ക് ഇന്ന് ഞാന്‍ എത്തിച്ചുവെന്ന് വിശ്വസിക്കുന്നു. ഇതില്‍ എനിക്ക് അഭിമാനമുണ്ട്. മഞ്ചേരി കോടതിയിലെ പാരാ ലീഗല്‍ വളണ്ടിയര്‍ ആയിക്കൊണ്ടാണ് ഞാനെന്റ ജോലി തുടങ്ങിയത്.

കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ പാരാ ലീഗല്‍ വളണ്ടിയര്‍ ഞാനാണ്.അതിനു ശേഷം കോളേജുകളില്‍ സംവരണമായി രണ്ടു സീറ്റ് ലഭിക്കാന്‍ തുടങ്ങി. അങ്ങനെ ആ സംവരണത്തിലാണ് ഞാന്‍ പഠിക്കാന്‍ പോയത്. പക്ഷെ അവിടെ പോയപ്പോള്‍ കോളേജില്‍ ടോയ്‌ലറ്റ് ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് മനസ്സിലായത്. തുടര്‍ന്ന് ഇതിന്വേണ്ടി ഞാന്‍ ആവിശ്യം ഉന്നയിച്ചു.

കാരണം തങ്ങള്‍ക്ക് ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ടോയ്ലെറ്റില്‍ കയറാന്‍ മാനസിക പ്രയാസമുണ്ടായിരുന്നു. ഇങ്ങനെ ഞങ്ങളുടെ ആവിശ്യം അംഗീകരിച്ച കൊണ്ട് ട്രാന്‍സ് വിഭാഗത്തിന് മാത്രമായി പ്രത്യേകം ടോയ്‌ലറ്റ് പണിത് തന്നു. ഇപ്പോഴും ഈ ഒരു വിഭാഗം ആളുകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഓരോന്ന് ചെയ്ത് കഴിഞ്ഞാലും ഇനി അടുത്തത് എന്താണ് ചെയ്യുക എന്നാണ് ആലോചിക്കാറുള്ളത്. കോളേജ് പഠന സമയത്ത് എന്‍.എസ്.എസില്‍ പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് ഇന്റര്‍സോണ്‍ കലോത്സവത്തില്‍ പങ്കടുത്തു. അന്ന് മത്സരത്തില്‍ പങ്കെടുക്കാന്‍ ചെന്നപ്പോള്‍ സ്ത്രീയായിട്ടാണ് മത്സരിക്കാനാണ് കാളേജില്‍ നിന്ന് ആവശ്യപ്പെട്ടത്. പക്ഷെ ഞങ്ങള്‍ ട്രാന്‍സുകള്‍അങ്ങനെ തന്നെ മത്സരിക്കണം എന്ന് നിലപാടെടുത്തു. ഇങ്ങനെ ഞങ്ങള്‍ ട്രാന്‍സ്ട്രാന്‍ജന്റേഴ്‌സ് എന്ന സ്വത്വത്തില്‍ നിന്ന് തന്നെ മത്സരിച്ചു വിജയിച്ചു. ഇതെല്ലാം ഒരു അംഗീകാരമായാണ് കാണുന്നത്. ഇനി വരുന്ന കുട്ടികള്‍ക്കും ഒരു പ്രചോദനം കൂടെയായിരുന്നു അത്. അവര്‍ക്ക് അവരുടെ വ്യക്തിത്വത്തില്‍ തന്നെ നില്‍ക്കാന്‍ സാധിക്കണം.

അത് കൂടാതെ കായികയിനങ്ങളിലും പങ്കെടുത്തിരുന്നു. എല്ലാ മേഖലയിലും മറ്റുള്ളവരെ പോലെ തന്നെ തങ്ങളുടെയും സാന്നിധ്യം എത്തണമെന്നാണ് തന്റെ ആഗ്രഹം. സര്‍ക്കാര്‍ സംവരണം എല്ലാ കോളേജുകളിലും ഉണ്ടെങ്കിലും ആളുകള്‍ക്ക് അതിനെക്കുറിച്ചു വലിയ അറിവില്ല. പല കോളേജുകള്‍ക്കും ഇപ്പോഴും ട്രാന്‍സ്ഗെന്‍ഡേഴ്‌സിന്റെ അഡ്മിഷന്‍ എങ്ങനെ ചെയ്യണം എന്നറിയില്ല. പക്ഷെ ഇപ്പോള്‍ ഈ അവസ്ഥകള്‍ മാറിക്കൊണ്ടിരിക്കുന്നുണ്ട്. ഇനി ഒരു പത്തു വര്‍ഷം കഴിയുമ്പോഴേക്കും ഈ അവസ്ഥ കുറേക്കൂടി മാറും. അങ്ങനെ കുറച്ചുസമയം എടുത്താണെങ്കിലും ഞങ്ങളെയും പൊതു സമൂഹം അംഗീകരിക്കുമെന്നാണ് പ്രതീക്ഷ. ആദ്യം ചാന്തുപൊട്ട്, ഒന്‍പത് എന്നൊക്കെ വിളിച്ചിരുന്ന ആളുകള്‍ ഇപ്പോള്‍ ട്രാന്‍സ്, ട്രാന്‍സ് വുമണ്‍ എന്നൊക്കെ വിളിക്കുന്നുണ്ട്. അതൊക്കെ ഒരു നല്ല മാറ്റം തന്നെയാണ്.
ഒരു പ്രമുഖ ജ്വല്ലറി നടത്തിയ മത്സരത്തില്‍ ഞാന്‍ പങ്കെടുത്തിരുന്നു. ആന്ന് പെണ്‍കുട്ടികളുടെ കൂടെ മത്സരിച്ച ഞാന്‍ വിജയിയായിരുന്നു. അതിനെ തുടര്‍ന്നാണ് ദുബായ് ഗോള്‍ഡില്‍ നിന്ന് മോഡലിംഗ് ചെയ്യാന്‍ വേണ്ടി വിളിക്കുന്നത്. ഇതുവരെ മൂന്ന് സിനിമകളില്‍ അഭിനയിച്ചു. എല്ലാം കോറോണക്ക് മുന്‍പ് തന്നെ ഷൂട്ട് ചെയ്ത തീര്‍ന്നതാണ്. ഇനി ഒരു സിനിമയില്‍ കൂടി അഭിനയിക്കുന്നുണ്ട്. അതിന്റെ ചര്‍ച്ചകള്‍ എല്ലാം തന്നെ കഴിഞ്ഞു. എന്റെ അഭിലാഷം സിനിമയിലും മോഡലിംഗ് രംഗത്തിലും സജീവമാകുക എന്നതാണ്. അത് നേടിയെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.

സാമൂഹ്യ പ്രവര്‍ത്തനം ചെയ്യാന്‍ ആണ് താല്‍പര്യം. ഇപ്പോള്‍ തന്നെ കഴിയുന്ന പോലെയൊക്കെ അത് ചെയ്യുന്നുണ്ട്. നിലവില്‍ രണ്ടു ട്രാന്‍സ് കുട്ടികള്‍ എന്നോടൊപ്പം വീട്ടിലുണ്ട്. ഇവരുടെ സംരക്ഷണ ചുമതല ഇപ്പോള്‍ എനിക്കാണ്. അവരെ നല്ല നിലയില്‍ എത്തിക്കണമെന്നാണ് ആഗ്രഹം. ഇനിയും ഒരുപാടുപേരെ നല്ലൊരു ജീവിതത്തിലേക്ക് എത്തിക്കാന്‍ ഇടപെടല്‍ നടത്തന്‍ ആഗ്രഹമുണ്ട്.
മുന്‍ കാലങ്ങളില്‍ ഞാന്‍ ഒരുപാട് പീഡനം അനുഭവിച്ചിട്ടുണ്ട്. പോലീസ് ഉള്‍പ്പെടെ വളരെ മോശമായ രീതിയില്‍ ആയിരുന്നു പലപ്പോഴും പെരുമാറിയിരുന്നത്. എന്നാല്‍ ഇന്ന് അതൊക്കെ മാറി. അത് മുന്‍കാലങ്ങളെ അപേക്ഷിച്ചുണ്ടായ സാമൂഹ്യ പുരോഗമനം കാരണമാണ്. ഇനിയും ഇതെല്ലാം തുടരുമെന്നാണ് പ്രതീക്ഷ. എല്ലാ മേഖലയിലും ട്രാന്‍സ്‌ജെന്‍ഡേഴ്സിന് സംവരണം വരണം വേണം. അത് രാഷ്ട്രീയ മേഖലയില്‍ ആയാലും വേണം. പക്ഷെ എനിക്ക് രാഷ്ട്രീയത്തിലിറങ്ങാന്‍ ഒട്ടും താല്പര്യമില്ലെന്നും റിയ പറയുന്നു.

ഇപ്പോള്‍ ഞാന്‍ പതിനേഴും ഇരുപത്തിയൊന്നും വയസ്സുള്ള രണ്ടു കുട്ടികളെയാണ് എന്റെ വീട്ടില്‍ സംരക്ഷിച്ചുപോരുന്നത്. ഇരുപത്തിയൊന്നു വയസ്സുള്ള കുട്ടി ഫെയ്‌സ്ബുക്ക് വഴിയാണ് എന്നെ സമീപിച്ചത്. തന്റെ സ്വത്വം വെളിപ്പെടുത്തിയതിനു ശേഷം ഒരുപാട് പീഡനങ്ങളാണ് അവള്‍ സഹിച്ചത്. ചികിത്സയുടെ പേരില്‍ ലൈഗിക പീഡനശ്രമം വരെ നേരിട്ടിട്ടുണ്ട്.തുടര്‍ന്ന് രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എന്റെയടുത്ത് വന്നത്. ഇപ്പോള്‍ സന്തോഷത്തോടെ അവള്‍ ഇവിടെ ജീവിക്കുന്നു.മറ്റൊരു കുട്ടി വീട്ടിലെ കൊടിയ പീഡനം കാരണം വീടു വിട്ടിറങ്ങിയതാണ്.തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അവരുടെ സംരക്ഷണം എന്നെ ഏല്‍പ്പിക്കുകയായിരുന്നു. ഇവരെ ഇവരെ കൂടപ്പിറപ്പുകളായാണ് കാണുന്നതെന്നും ഹിജഡ കള്‍ച്ചറില്‍ താല്‍പര്യമില്ലാത്ത റിയ പറയുന്നു.

എന്റെ വലിയൊരു ആഗ്രഹമായിരുന്നു എന്റെ സ്വന്തംഉമ്മയെ എന്റെ കൂടെ നിര്‍ത്തുകയെന്നത്. ഇപ്പോള്‍ അതും സാധിച്ചു. ഉമ്മ എന്റെ കൂടെ സന്തോഷത്തോടെയിരിക്കുന്നുണ്ട്. ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് എന്നാല്‍ ലൈഗികത്തൊഴില്‍ മാത്രം ചെയ്യുന്നവരാണ് എന്നൊരു പൊതുബോധം സമൂഹത്തില്‍ നില നില്‍ക്കുന്നുണ്ട്.എന്നാല്‍ അത് അങ്ങനെയല്ല. നിവൃത്തികേട് കൊണ്ടാണ് പലരും അങ്ങനെ ചെയ്യുന്നത്.

ട്രാന്‍ജെന്‍ഡേഴ്‌സിനെ പുനരധിവസിപ്പിക്കാനുള്ള പാക്കേജുകള്‍ ഇനിയും വരേണ്ടതുണ്ടെന്നും റിയ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *