ചോദിച്ചപണം കടമായി കൊടുക്കാത്തതിന്റെ പേരിൽ യുവാവ് നാട്ടുകാരനെ കുത്തിപരിക്കേൽപ്പിച്ചു

Breaking News

ചോദിച്ച പണം കടമായി നൽകാത്തതിന്റെ പേരിൽ അരിശംമൂത്ത യുവാവ് നാട്ടുകാരനെ കത്രികകൊണ്ട് കുത്തിപരിക്കേൽപ്പിച്ചു. തിരൂർ ആലത്തിയൂർ സ്വദേശി മുഹമ്മദ്‌കുട്ടിക്കാണ് പരിക്കേറ്റത്.അക്രമം നടത്തിയ സുല്ഫിക്കറിനെ പോലീസ് അറസ്റ്റ് ചെയ്തു. അറുന്നൂറു രൂപ കടമായി ചോദിച്ച സുല്ഫിക്കറിന്ന് അഞ്ഞൂറ് രൂപ നൽകിയപ്പോൾ നൂറു രൂപ കുറവായി എന്നപേരിൽ ആയിരുന്നു അക്രമം . ഇടതു കഴുത്തിന്ന് സമീപവും വലുത് ചുമലിനും പരുക്കേറ്റ മുഹമ്മദ്‌കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.