പന്തീരങ്കാവ് യു.എ.പി.എ കേസ്; ത്വാഹ ഫസലിന്റെ ജാമ്യം കോടതി റദ്ദാക്കി, അലന്റെ ജാമ്യം റദ്ദാക്കില്ല

Keralam News

പന്തീരങ്കാവ് യു.എ.പി.എ കേസില്‍ ത്വാഹ ഫസലിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. ത്വാഹയോട് ഉടന്‍ കീഴടങ്ങാനും കോടതി നിര്‍ദേശിച്ചു. എന്‍.ഐ.എ സമര്‍പ്പിച്ച അപ്പീലിലാണ് ഹൈക്കോടതി വിധി. അതേ സമയം അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കിയിട്ടില്ല. അലന്റെ പ്രായവും ചികിത്സയും കണക്കിലെടുത്താണ് ജാമ്യം റദ്ദാക്കാത്തത്. അലന്റെ കയ്യില്‍ നിന്നും പിടിച്ചെടുത്ത ലഘുലേഖ യു.എ.പി.എ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റത്തിന് പര്യാപ്തമല്ലെന്നും കോടതി.

പന്തീരങ്കാവ് യു.എ.പി.എ കേസില്‍ തന്നെ മാപ്പുസാക്ഷിയാക്കാന്‍ ശ്രമം നടക്കുന്നതായി അലന്‍ ഷുഹൈബ് നേരത്തെ ആരോപിച്ചിരുന്നു. കൂട്ടുപ്രതിയായ ത്വാഹക്കെതിരെ മൊഴി നല്‍കാനാണ് സമ്മര്‍ദ്ദമെന്നും എന്നാല്‍ താനതിന് തയാറല്ലന്നും അലന്‍ എന്‍.ഐ.എ കോടതിയില്‍ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *