ആ മാധവന്‍ അന്തരിച്ചു

News

പ്രമുഖ തമിഴ് എഴുത്തുകാരന്‍ ആ മാധവന്‍ അന്തരിച്ചു. മലയാളിയായ അദ്ദേഹത്തിനു 87 വയസായിരുന്നു.

1934 ല്‍ തിരുനെല്‍വേലി സ്വദേശികളായ ആവുടനായകം പിള്ളയുടേയും ചെല്ലമ്മാളിന്റേയും മകനായി തിരുവനന്തപുരത്താണ് അദ്ദേഹം ജനിച്ചത്. അച്ഛന്റെ പേരായ ആവുടനായകത്തിന്റെ ആദ്യാക്ഷരം ചേര്‍ത്ത് ആ. മാധവന്‍ എന്ന പേര് സ്വീകരിച്ചു.

പുനലും മണലും, കൃഷ്ണ പരുന്ത്, തൂവാനം, കാലൈ, എട്ടാവത് നാള്‍ എന്നിവയാണ് പ്രധാന കൃതികള്‍. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, തമിഴ്നാട് സര്‍ക്കാരിന്റെ കലൈ മാമണി പുരസ്‌ക്കാരം തുടങ്ങിയവ നേടിയിട്ടുണ്ട്.

മൃതദേഹം തിരുവനന്തപുരം കൈതമുക്കിലെ വസതിയില്‍ സംസ്‌കരിക്കും. സംസ്‌കാരം നാളെ രാവിലെ 10ന് തൈക്കാട് ശ്മശാനത്തില്‍ നടക്കും. ഭാര്യ പരേതയായ ശാന്ത. മൂന്നു മക്കളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *