കേരളത്തില്‍ തിയറ്ററുകള്‍ ഉടന്‍ തുറക്കില്ലെന്ന് ഫിലിം ചേംബര്‍

News

കൊച്ചി: കേരളത്തില്‍ തിയറ്ററുകള്‍ തുറക്കില്ലെന്ന് ഫിലിം ചേംബര്‍. സിനിമ മേഖലയ്ക്ക് സമഗ്രപാക്കേജ് നടപ്പാക്കണം. വിനോദനികുതി ഒഴിവാക്കണം. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് നല്കിയ നിവേദനത്തില്‍ തീരുമാനം ഉണ്ടാകാതെ തിയറ്ററുകള്‍ തുറക്കാനാകില്ല എന്നും ഫിലിം ചേംബര്‍ ഭാരവാഹികള്‍ വ്യക്തമാക്കി
സിനിമ പ്രദര്‍ശനത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും സര്‍ക്കാര്‍ ഇളവ് നല്‍കാതെ തീയേറ്ററുകള്‍ തുറക്കില്ലെന്ന നിലപാടിലാണ് തീയേറ്റര്‍ ഉടമകള്‍. തിയറ്ററുകള്‍ തുറക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോകിന്റെ എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗംകൊച്ചിയില്‍ചേര്‍ന്നു.
വിനോദ നികുതി, വൈദ്യുതി ഫിക്‌സഡ് ചാര്‍ജ് എന്നിവ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് തിയറ്റര്‍ ഉടമകള്‍ നിരവധി തവണ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാരില്‍ നിന്നും അനുകൂല നിലപാട് ലഭിച്ചില്ല. ഇളവുകള്‍ നല്‍കാതെ പകുതി കാണികളെ വച്ച് തിയറ്ററുകള്‍ തുറക്കുന്നത് വലിയ ബാധ്യത ഉണ്ടാക്കുമെന്നാണ് ഉടമകളുടെ വാദം. ഇളവുകള്‍ നല്‍കാത്തതില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കെതിരെ ഫിലിം ചേംബര്‍ രംഗത്തെത്തിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം തിയറ്റര്‍ ഉടമകളുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നെന്നും എന്നാല്‍ മുഖ്യമന്ത്രി വാക്ക് പാലിച്ചില്ലെന്നും സംഘടന കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *