ബ്രിട്ടനില്‍ നിന്ന് തിരിച്ചെത്തിയ നടി ലെനക്ക് കോവിഡെന്ന് വ്യാജ വാര്‍ത്ത; ദയവായി വ്യാജ വാര്‍ത്ത പ്രചരിപ്പിക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് ലെന

Keralam News

ബ്രിട്ടനില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി മടങ്ങിയെത്തിയ നടി ലെനയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി വ്യാജ വാര്‍ത്ത പ്രചരിക്കുന്നു. ബംഗളൂരു വിമാനത്താവളത്തില്‍ ഇറങ്ങിയ ശേഷം നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നാണ് പ്രചരിക്കുന്നത്. ബ്രിട്ടനില്‍ നിന്നെത്തിയതായതിനാല്‍ കൊവിഡിന്റെ വകഭേദമാണോ എന്ന് സംശയിക്കുന്നുണ്ട്, പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പരിശോധനാഫലം വന്നതിന് ശേഷം മാത്രമേ കൊവിഡിന്റെ വകഭേദമാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണമുണ്ടാകൂ എന്നും വാര്‍ത്തകളില്‍ പറയുന്നുണ്ട്.

ദയവായി വ്യാജ വാര്‍ത്ത പ്രചരിപ്പിക്കരുത്, താന്‍ ബ്രിട്ടണില്‍ നിന്നും കോവിഡ് ടെസ്റ്റ് ചെയ്ത് നെഗറ്റീവായ ശേഷമാണ് ഇങ്ങോട്ട് വന്നത്. പ്രോട്ടോകോള്‍ പ്രകാരമുള്ള ഐസൊലേഷന്റ ഭാഗമായി ഇപ്പോള്‍ ബാംഗ്ലൂര്‍ ഗവ.ഹോസ്പിറ്റലില്‍ ക്വാറന്റൈനില്‍ ആണെന്നും താരം ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കു വെച്ചു.

നതാലിയ ശ്യാം സംവിധാനം ചെയ്യുന്ന ഇന്തോ-ബ്രീട്ടീഷ് സിനിമയായ ഫ്രൂട്ട്പ്രിന്റ്സ് ഓണ്‍ ദി വാട്ടര്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് ലെന ബ്രിട്ടനില്‍ എത്തിയത്. നടി നിമിഷാ സജയനും ലെനക്കൊപ്പം ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കൊവിഡിന്റെ വകഭേദം കണ്ടെത്തിയതിന് പിന്നാലെ വിമാന സര്‍വീസുകള്‍ നിര്‍ത്തിയതോടെ ഇരുവരും ബ്രിട്ടനില്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ബ്രിട്ടനില്‍ നിന്ന് തിരിച്ചത്. കേരളത്തിലേക്കുള്ള കണക്ടിംഗ് വിമാനത്തിനായാണ് ലെന ബംഗളൂരുവില്‍ ഇറങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *