മലപ്പുറം: മുസ്ലിംലീഗിലെ ആദ്യ വനിതാ എം.എല്‍.എ ഇവരില്‍ ഒരാളാകുമെന്ന നിലയിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയസാധ്യതയുള്ള സീറ്റില്‍ ഇത്തവണ വനിതാ സ്ഥാനാര്‍ഥി മത്സരിപ്പിക്കാനാണ് മുസ്ലിംലീഗ് തീരുമാനമെന്നാണ് വിവരം. പാര്‍ട്ടിയില്‍നിന്നും ആദ്യമായി ഒരുവനിതയെ നിയമസഭയിലെത്തിക്കലാണ് ലീഗിന്റെ ലക്ഷ്യം. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ലീഗ് കോട്ടയിലെ ഒരു സീറ്റ് നല്‍കാനാണ് ആലോചന. 1996ല്‍ കോഴിക്കോട്-2 ല്‍നിന്നും ആദ്യവും അവസാനവുമായി വനിതാ സ്ഥാനാനാര്‍ഥിയായി ഖമറുന്നീസ അന്‍വര്‍ നിയമസഭയിലേക്ക് മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. പിന്നീട് ഒരു വനിതക്കും ലീഗ് സീറ്റ് നല്‍കിയിട്ടില്ല. സി.പി.എം ഉള്‍പ്പെടെയുള്ളവര്‍ വനിതകളെ കാര്യമായി പരിഗണിക്കുമ്പോള്‍ ഇനിയും പിന്നാക്കം നിന്നാല്‍ ഇത് പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്ന കണക്ക്കൂട്ടലില്നിന്നാണ് ഇത്തവണ നിയമസഭയില്‍ ലീഗിന്റെ വനിതാശബ്ദം ഉയര്‍ത്താന്‍ നേതൃത്വം തീരുമാനിച്ചത്. സ്ഥാനാര്‍ഥി ആരാകണമെന്ന ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ അവസാനഘട്ട ചര്‍ച്ചകള്‍ എത്തിയിരിക്കുന്നത് നാലുപേരിലാണ്. വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ വനിതാ കമ്മീഷന് അംഗവും സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഡറയറക്ടറുമായിരുന്ന അഡ്വ. നൂര്‍ബിന റഷീദ്, മുസ്ലിം ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എം.എസ്.എഫിന്റെ ദേശീയ വൈസ് അഡ്വക്കേറ്റ് ഫാത്തിമ തഹ്ലിയ, മുന്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റും വനിത ലീഗ് സംസ്ഥാന പ്രസിഡന്റുമായ സുഹറ മമ്പാട്, വനിതാലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറിയും മുന്‍വനിതാ വികസന കോര്പ്പറേഷന് ചെയര്‍പേഴ്സണുമായ അഡ്വ. പി.കുല്‍സു എന്നിവരെ കേന്ദ്രീകരിച്ചാണ് സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ നടക്കുന്നത്. മൂന്നു പതിറ്റാണ്ടുകാലമായി മുസ്ലിംലീഗ് രാ്ഷ്്വട്രീയത്തില് സജീവമായുള്ള നൂര്‍ബിന റഷീദ് 10വര്‍ഷം കോഴിക്കോട് കോര്‍പ്പറേഷനില്‍ ജനപ്രതിനിധിയായിരുന്നു.കഴിഞ്ഞ തവണയും നിയമസഭയിലേക്കുള്ള മുസ്ലിംലീഗിന്റെ പരിഗണാ ലിസ്റ്റിലുണ്ടായിരുന്നു.
ചുരുങ്ങിയ കാലയളവിനുള്ളില്‍ മുസ്ലിംലീഗിനുള്ളില്‍ പേരെടുത്ത വിദ്യാര്‍ഥി വനിതാനേതാവായ അഡ്വ. ഫാത്തിമ തഹ്ലിയ എം.എസ്.എഫ്, ഹരിത തുടങ്ങിയ വിദ്യാര്‍ത്ഥി രാഷ്ര്ടീയത്തിലൂടെയാണ് സജീവമായത്. സമൂഹമാധ്യമങ്ങളിലെ താരവു, മികച്ച പ്രാസംഗികകൂടിയാണ്്. ഒരു യുവ വനിതാ സ്ഥാനാര്‍ഥിക്ക് അവസരം നല്കിയാല് ഇത് പാര്‍ട്ടിക്ക് കൂടുതല്‍ ഗുണംചെയ്യുമെന്ന അഭിപ്രായവും ഒരുവിഭാഗം ഉയര്‍ത്തുന്നുണ്ട്. വനിതാ സംഘടനയായ ഹരിതയുടെ സംസ്ഥാന പ്രസിഡന്റായി ശ്രദ്ധേയമായ തഹ്ലിയ ഇപ്പോള്‍ എം.എസ്.എഫ് ദേശീയ വൈസ് പ്രസിന്റാണ്. മുസ്ലിംലീഗിന്റെ വനിതാ സ്ഥാനാര്‍ഥികള്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍
ഫോളോ ചെയ്യുന്നതും ഇവരെയാണ്. വനിതകള്‍ക്ക് രണ്ടു സീറ്റുകള്‍ നല്കുകയാണെങ്കില് ഒരു സീറ്റ് എം.എസ്.എഫ് വനിതാ വിഭാഗത്തിന് കൈമാറണമെന്ന് വനിതാസെല്‍ സംസ്ഥാന കമ്മിറ്റി പാര്‍ട്ടിയോട് ആവശ്യപ്പെടുകയുംചെയ്തിട്ടുണ്ട്.ഇതും തഹ്ലിയക്ക് ഗുണംചെയ്യും. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന സുഹ്റ മമ്പാട് മികച്ച പ്രാസംഗികകൂടിയാണ്്. 2010-2015 വര്‍ഷമാണ് മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായത്. ശേഷം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍നിന്നും മാറിനിന്നെങ്കിലും വനിതാലീഗിലൂടെ പൊതുപ്രവര്‍ത്തനത്തില്‍ സജീവമാണ്.
പയ്യോളി നഗരസഭാ മുന്‍ ചെയര്‍പേഴ്സണും, മുന്‍വനിതാ കമ്മീഷന് അംഗവുംകൂടിയാണ് അഡ്വ. പി.കുല്‍സു.