കര്‍ഷക നേതാവിന് എഐഎ നോട്ടിസ്

India News

കര്‍ഷക നേതാവിന് എഐഎ നോട്ടിസ് നല്‍കി. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആണ് നിര്‍ദേശം. കര്‍ഷക നേതാവ് ബല്‍ദേവ് സിംഗ് സിര്‍സയ്ക്കാണ് എന്‍ഐഎ നോട്ടിസ് നല്‍കിയത്. കേന്ദ്ര സര്‍ക്കാരുമായുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന നേതാവാണ് ബല്‍ദേവ് സിംഗ് സിര്‍സ.

നിരോധിത സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് നോട്ടിസ്. കൂടുതല്‍ കര്‍ഷകര്‍ക്ക് എന്‍ഐഎ നോട്ടിസ് നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.

രാജ്യത്തിനകത്ത് കുഴപ്പങ്ങളുണ്ടാക്കാന്‍ ഖാലിസ്ഥാന്‍ അനുകൂല സംഘടനകളായ സിഖ് ഫോര്‍ ജസ്റ്റിസ്, ഖാലിസ്ഥാന്‍ സിന്ദാബാദ് ഫോഴ്‌സ്, ബബ്ബാര്‍ ഖാല്‍സ ഇന്റര്‍നാഷണല്‍, ഖാലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ് എന്നിവ ഗൂഢാലോചന നടത്തുന്നുവെന്ന എഫ്.ഐ.ആറിലാണ് കര്‍ഷക നേതാക്കള്‍ക്ക് അടക്കം എന്‍ഐഎ നോട്ടീസ്. ഡിസംബര്‍ 15നാണ് എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തത്. കേസിനെ കര്‍ഷക പ്രക്ഷോഭവുമായി കൂട്ടിക്കെട്ടുന്നതിനെ കര്‍ഷക സംഘടനകള്‍ വിമര്‍ശിച്ചു.

റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലി അടക്കം പ്രതിഷേധ പരിപാടികളില്‍ കര്‍ഷക സംഘടനകള്‍ നാളെ യോഗം ചേര്‍ന്ന് അന്തിമരൂപം നല്‍കും. ട്രാക്ടര്‍ റാലി തടയണമെന്ന ഡല്‍ഹി പൊലീസിന്റെ ഹര്‍ജി സുപ്രിം കോടതി തിങ്കളാഴ്ച പരിഗണിക്കാനിരിക്കുകയാണ്. കടുത്ത ശൈത്യത്തിലും കര്‍ഷകരുടെ 24 മണിക്കൂര്‍ റിലേ നിരാഹാര സത്യാഗ്രഹം ഡല്‍ഹി അതിര്‍ത്തികളില്‍ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *