സ്‌കൂൾ വിദ്യാർത്ഥിനി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ.

Crime News

മേലാറ്റൂർ: സ്‌കൂൾ വിദ്യാർത്ഥിനി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ചെർപ്പുളശ്ശേരി നെല്ലായ പൊട്ടച്ചിറയിലെ മലയിൽ താഴത്തേതിൽ മുഹമ്മദ് റഫീഖിനെയാണ് (21)മേലാറ്റൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 12നായിരുന്നു സംഭവം. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് പോസ്റ്റ്‌മോർട്ടത്തിൽ കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് പോക്‌സോ കേസ് രജിസ്റ്റർചെയ്യുകയായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ മുഹമ്മദ് റഫീഖ് കുട്ടിയെ പലതവണ ലൈംഗികാതിക്രമത്തിന് ഇരയാക്കിയിരുന്നെന്നും ഇതിൽ മനംനൊന്താണ് കുട്ടി ആത്മഹത്യചെയ്തതെന്നും കണ്ടെത്തി. ഡാൻസാഫ് സ്‌ക്വാഡ്, പെരിന്തൽമണ്ണ ഡിവൈ.എസ്.പി. എന്നിവരുടെ സഹകരണത്തോടെ മേലാറ്റൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ആർ. രഞ്ജിത്ത്, എസ്.ഐ. സി.പി. മുരളീധരൻ, എസ്.സി.പി.ഒമാരായ കെ. പ്രശാന്ത്, എൻ.ടി. കൃഷ്ണകുമാർ, സി.പി.ഒ. കെ. ദിനേശ് എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്തത്. പെരിന്തൽമണ്ണ കോടതി പ്രതിയെ റിമാൻഡ് ചെയ്തു.