മലപ്പുറം പോത്തുകല്ലില്‍ 14വയസ്സുളള ഭാര്യ പ്രസവിച്ചു

News

മലപ്പുറം: മലപ്പുറം പോത്തുകല്ലില്‍ 14 വയസ്സുളള ഭാര്യ പെണ്‍കുട്ടിയെ പ്രസവിച്ചു. ഭര്‍ത്താവ് ഒളിവില്‍. പെണ്‍കുട്ടിയുടെ വിവാഹം കഴിഞ്ഞത് 13-ാം വയസ്സില്‍. പ്രായമെത്താതെ പ്രസവിച്ചതിനാല്‍ കുഞ്ഞിനെയും അമ്മയെയും തീവ്രപരിചരണ വിഭാഗത്തില്‍. ഭര്‍ത്താവ് പോത്തുകല്ല് കുറുമ്പലങ്ങോട് ചോല കോളനിയിലെ പ്ലാക്കല്‍ മിഥുന്‍ (22) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ മുങ്ങിയത്. മിഥുന്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കുമ്പോള്‍ വയസ്സ് 13ആയിരുന്നു. വിവാഹം കഴിഞ്ഞ തൊട്ടടുത്ത വര്‍ഷം തന്നെ ബാലിക ഗര്‍ഭിണിയുമായി. തുടര്‍ന്ന് പെണ്‍കുട്ടിയെ പ്രസവത്തിനായി നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് സംഭവം പുറലോകത്തെത്താന്‍ ഇടയാക്കിയത്. പെണ്‍കുട്ടിയെ പരിശോധിച്ച ഡോക്ടര്‍ക്കും ഇവര്‍ വിവാഹിതയാണെന്ന കാര്യം അറിയില്ലായിരുന്നു. തുടര്‍ന്നു ഡോക്ടര്‍ ഉടന്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. എന്നാല്‍ പൊലീസ് എത്തുന്നതുവരെ ആശുപത്രിയില്‍ നിര്‍ത്താന്‍ പറ്റുന്ന അവസ്ഥയിലായിരുന്നില്ല ബാലികയെന്നതിനാല്‍ ഡോക്ടര്‍ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇതോടെ പോലീസ് സ്ഥലത്ത് എത്തുന്നതിനു മുമ്പെ ഗര്‍ഭിണിയെയും കൊണ്ട് ബന്ധുക്കള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു പോയി. ഇവര്‍ പോയതിന് പിന്നാലെ വനിതാപൊലീസും കോഴിക്കോടെത്തി. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ വെച്ച് ഇവരെ പൊലീസ് കണ്ടെത്തുകയായിരുന്നു. ഈ സമയത്ത് അവശ നിലയിലായ പെണ്‍കുട്ടിയെ ചോദ്യം ചെയ്യാന്‍ കഴിയുന്ന അവസ്ഥയിലായിരുന്നില്ല. തുടര്‍ന്നു പോലീസ് കാത്തിരിക്കുകയായിരുന്നു. തടര്‍ന്നു കഴിഞ്ഞ മാസം 24നാണ് പെണ്‍കുട്ടി പ്രസവിച്ചത്. പെണ്‍കുഞ്ഞിനെ തന്നെയാണ് പ്രസവിച്ചത്. പ്രായമെത്താതെ പ്രസവിച്ചതിനാല്‍ കുഞ്ഞിനെയും അമ്മയെയും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ആദിവാസി പണിയ വിഭാഗത്തില്‍പ്പെട്ട മിഥുന് അതോടെയാണ് സംഗതിയുടെ ഗുരുതരാവസ്ഥ മനസ്സിലായത്. ഇതോടെ സ്ഥലംവിട്ടു. കുട്ടിയുടെ ഡി എന്‍ എ സാമ്പിളെടുത്ത് പരിശോധനക്കയച്ച് കാത്തിരിക്കുകയാണ് പൊലീസ്. ഇതിനിടെ മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതിയില്‍ മിഥുന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയും തള്ളി.

Leave a Reply

Your email address will not be published. Required fields are marked *