മക്കളുണ്ടായിട്ടും തണുപ്പും
വെയിലുമേറ്റ് കോട്ടയം സ്വദേശിയായ
80വയസ്സുകാരി അനാഥയായി മലപ്പുറം
കുറ്റിപ്പുറം ടൗണില്‍

Keralam News

മലപ്പുറം: കോട്ടയത്തുനിന്നും മക്കള്‍ ഉപേക്ഷിച്ച് ബസ് കയറ്റിവിട്ട കോട്ടയത്തെ 80കാരി അനാഥയായി മലപ്പുറം കുറ്റിപ്പുറം ടൗണില്‍. മക്കളുണ്ടായിട്ടും തണുപ്പും വെയിലുമേറ്റ് കോട്ടയം സ്വദേശിയായ 80വയസ്സുകാരി മലപ്പുറം കുറ്റിപ്പുറം ടൗണില്‍ കോവിഡ് ഭീതിയിലാണ് കഴിഞ്ഞത്.

‘കുട്ട്യേ എനിക്ക് ഇനി വീട്ടില്‍പോകേണ്ട അവരിനിയും എന്നെ ബസ്സ് കയറ്റിവിടും’ എന്നെ ഏതെങ്കിലും വൃദ്ധസദനത്തിലാക്കിത്തരോ. ബസ്റ്റാന്റില്‍ മൂന്ന് മാസമായി അന്തിയുറങ്ങിയ മറിയം ബീവിയുടെ വാക്കുകള്‍ കേട്ട മലപ്പുറം കുറ്റിപ്പുറത്തുകാരുടെ കണ്ണ് നിറഞ്ഞു. നൊന്ത് പെറ്റ മക്കള്‍ തിരിഞ്ഞ് നോക്കാത്തതിനാല്‍ മറിയം ബീവി മൂന്ന്മാസമായി അന്തിയുറങ്ങിയത് കുറ്റിപ്പുറം ബസ്റ്റാന്റിലായിരുന്നു.

കോട്ടയം സ്വദേശിയായ 80 കാരിക്കാണ് മക്കളുണ്ടായിട്ടും തണുപ്പും വെയിലുമേറ്റ് കോവിഡ് ഭീതിയില്‍ കുറ്റിപ്പുറം ടൗണില്‍ കഴിയേണ്ടി വന്നത്. കോറോണ വ്യാപന ഭീതിയില്‍ തെരുവോരങ്ങളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണ മെത്തിക്കുന്ന കുറ്റിപ്പുറത്തെ സന്നദ്ധ പ്രവര്‍ത്തകരാണ് മറിയം ബീവിയുടെ ദുരവസ്ഥ പുറം ലേകത്തെത്തിച്ചത്. ആംബുലന്‍സ് ഡ്രൈവര്‍ റഷീദ്, സി.വി റഫീഖ് എന്നിവര്‍ ചേര്‍ന്ന് തവനൂരിലെ വൃദ്ധസദനത്തിലാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല.

ഇക്കാര്യം ടൗണിലെ വാട്സാപ് കൂട്ടായ്മയായ ക്ലീന്‍ കുറ്റിപ്പുറത്തില്‍ ചര്‍ച്ചയായതോടെ ഇവരെ കോവിഡ് ടെസ്റ്റ് നടത്തി വയനാട്ടിലെ പീസ് വില്ലേജിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് ഫൈസല്‍ പള്ളിയാലില്‍, ഫര്‍ഷാദ് എന്നിവര്‍ ചേര്‍ന്ന് ഇവരെ വയനാട്ടിലെ അഗതി മന്ദിരത്തിലെത്തിക്കുകയായിരുന്നു. പി സി. അനൂപ്, അമീര്‍ എന്നിവരും സഹായത്തിനെത്തി.

Leave a Reply

Your email address will not be published. Required fields are marked *