മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ കളമശേരിയില്‍ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് മുസ്ലിം ലീഗ് നേതാക്കള്‍

News Politics

മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ കളമശേരിയില്‍ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് മുസ്ലിം ലീഗ് നേതാക്കള്‍. മുസ്ലിം ലീഗ് ജില്ലാ, മണ്ഡലം കമ്മിറ്റി നേതാക്കള്‍ ആണ് ഇബ്രാഹിം കുഞ്ഞിന് എതിരെ രംഗത്ത് വന്നിരിക്കുന്നത്. ഇബ്രാഹിം കുഞ്ഞോ മകന്‍ അബ്ദുള്‍ ഗഫൂറോ മത്സരിച്ചാല്‍ ജയസാധ്യത കുറവെന്ന് നേതൃത്വത്തെ അറിയിച്ചു. മണ്ഡലത്തിന് പുറത്തുള്ള സ്ഥാനാര്‍ത്ഥികളായാലും കുഴപ്പമില്ലെന്നും ജില്ലാ ഭാരവാഹികള്‍.

അതേസമയം യുഡിഎഫിന് ആത്മവിശ്വസമുണ്ടെന്ന് യോഗത്തിന് ശേഷം നേതാക്കള്‍ വ്യക്തമാക്കി. മലപ്പുറം ലീഗ് ഹൗസില്‍ വെച്ചാണ് യോഗം ചേര്‍ന്നത്. സംസ്ഥാന നേതൃത്വത്തിന് പുറമെ ജില്ലാ കമ്മറ്റി, മണ്ഡലം കമ്മറ്റി ഭാരവാഹികളും യോഗത്തില്‍ പങ്കെടുത്തു. വിവാദങ്ങള്‍ക്ക് അവസരം നല്‍കാതെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കാനും ഇന്നത്തെ യോഗത്തിലൂടെ ലീഗ് നേതൃത്വം ലക്ഷ്യം വയ്ക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *