തൃശൂര്‍പൂരം മുന്‍ വര്‍ഷങ്ങളിലേത് പോലെ വേണം; നിലപാടില്‍ ഉറച്ച് ദേവസ്വങ്ങള്‍

Keralam News

തൃശൂര്‍പൂരം മുന്‍ വര്‍ഷങ്ങളിലേത് പോലെ വേണമെന്ന നിലപാടില്‍ ഉറച്ച് ദേവസ്വങ്ങള്‍. ആനളുടെ എണ്ണം കുറയ്ക്കില്ല, സ്റ്റാളുകളുടെ എണ്ണം കുറച്ച് പൂരം എക്സിബിഷന്‍ നടത്തണമെന്നും ദേവസ്വങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍ അന്തിമ തീരുമാനം സര്‍ക്കാരിന്റെതാണെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. സര്‍ക്കാറിന് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും തൃശൂര്‍ ജില്ലാ കളക്ടര്‍ എസ്. ഷാനവാസ് അറിയിച്ചു.

തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങളും ഏട്ട് ഘടക ക്ഷേത്രങ്ങളും പൂരം നടത്തിപ്പിന്റെ കാര്യത്തില്‍ ഒറ്റ അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. ഇത്തവണ പൂരം പ്രദര്‍ശനവും പൂരത്തിന്റെ ചടങ്ങുകളും മുന്‍ വര്‍ഷങ്ങളിലെതിനു സമാനമായി തന്നെ നടത്തണം. പ്രാധാന എഴുന്നള്ളിപ്പുകളില്‍ 15 ആനകള്‍ വീതം വേണമെന്ന നിലപാടില്‍ നിന്ന് പിന്നോട്ടില്ല. പൂരം പ്രദര്‍ശനത്തിന്റെ വിശദമായ ലേ ഔട്ട് ജില്ലാ ഭരണകൂടത്തിന് സമര്‍പ്പിച്ചിട്ടുണ്ട്.

എന്നാല്‍ അന്തിമ തീരുമാനം സര്‍ക്കാരിന് വീട്ടിരിക്കുകയാണ് ജില്ലാ ഭരണകൂടം. പൂരം നടത്തിപ്പിനായി ദേവസ്വങ്ങള്‍ സമര്‍പ്പിച്ച വിവരങ്ങള്‍ ഉള്‍പ്പെടെ സര്‍ക്കാരിന് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് തൃശൂര്‍ ജില്ലാ കളക്ടര്‍ എസ്. ഷാനവാസ് അറിയിച്ചു. അനുകൂല നിലപാട് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ദേശക്കാര്‍.

Leave a Reply

Your email address will not be published. Required fields are marked *