സ്വർണ്ണക്കടത്ത് കേസിൽ നിർണായക വഴിത്തിരിവ്

Keralam News

കൊച്ചി: ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതിയായ കൊടി സുനിയിലേക്ക് അന്വേഷണമെത്തി സ്വർണക്കടത്ത് കേസ്. അർജുൻ ആയങ്കിക്ക് സംരക്ഷണം ഒരുക്കിയത് കൊടി സുനിയുടെ സംഗമാണെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ പോലീസ് തിരയുന്ന പ്രതിയാണ് അർജുൻ ആയങ്കി.

പന്ത്രണ്ടു തവണയാണ് അർജുൻ സ്വർണം കടത്തിയിരിക്കുന്നത്. സ്വർണ്ണം വാങ്ങുന്നതിനായി അർജുൻ കൊടുത്ത പണത്തിൽ സുനിയുടെ ബന്ധത്തെക്കുറിച്ച് അന്വേഷിച്ച് വരുകയാണ് പോലീസ്. ഈ രംഗത്ത് സ്വർണക്കടത്ത് സംഘം, തട്ടിപ്പറിക്കൽ സംഘം, എസ്‌കോർട്ട് സംഘം എന്നിങ്ങനെയുള്ള സംഘങ്ങളാണുള്ളത്. കള്ളക്കടത്ത് സ്വർണങ്ങൾ തട്ടിയെടുക്കളിലൂടെയാണ് അർജുൻ ഈ രംഗത്തെത്തിയത്. പിന്നീട് വിദേശത്തുനിന്നും സ്വർണം എത്തിക്കുന്ന ഏർപ്പാടിലേക്ക് കടന്നു.