സ്‌കൂള്‍ വിദ്യാഭ്യാസ കാലം മുതല്‍ താന്‍ ആര്‍.എസ്.എസുകാരനായിരുന്നെന്ന് ബി.ജെ.പി നേതാവും ഡി.എം.ആര്‍.സി മുന്‍ മേധാവിയുമായ ഇ. ശ്രീധരന്‍

News Politics

കൊച്ചി: സ്‌കൂള്‍ വിദ്യാഭ്യാസ കാലം മുതല്‍ താന്‍ ആര്‍.എസ്.എസുകാരനായിരുന്നെന്ന് ബി.ജെ.പി നേതാവും ഡി.എം.ആര്‍.സി മുന്‍ മേധാവിയുമായ ഇ. ശ്രീധരന്‍. ആര്‍.എസ്.എസ് മുഖപത്രമായ കേസരിക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്രീധരന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

തന്നില്‍ എന്തൊക്കെ മൂല്യങ്ങളുണ്ടോ അതിന്റെയൊക്കെ അടിത്തറ ആര്‍.എസ്.എസ് ആണെന്നും ഇ. ശ്രീധരന്‍ പറഞ്ഞു. ഔദ്യോഗിക പദവിയില്‍ രാഷ്ട്രീയം കലര്‍ത്താന്‍ താത്പര്യം ഇല്ലാതിരുന്നതിനാല്‍ നിഷ്പക്ഷ നിലപാടു സ്വീകരിക്കുകയായിരുന്നെന്നും അഭിമുഖത്തില്‍ പറയുന്നു.

ദേശ സുരക്ഷയുടെ നാലാം തൂണാണ് ആര്‍.എസ്.എസ് എന്ന ജസ്റ്റിസ് കെ.ടി തോമസിന്റെ അഭിപ്രായത്തോട് പൂര്‍ണമായും യോജിക്കുന്നെന്നും കേരളത്തില്‍ ബി.ജെ.പി വര്‍ഗീയ പാര്‍ട്ടിയാണെന്ന പ്രചാരണത്തെ അതിജീവിക്കേണ്ടതുണ്ടെന്നും ശ്രീധരന്‍ പറഞ്ഞു.

ദേശസുരക്ഷയ്ക്കു വേണ്ടി നില്‍ക്കുന്ന പാര്‍ട്ടിയാണെന്നു ജനങ്ങളെ ബോധ്യപ്പെടുത്താന്‍ നേതൃത്വം ശ്രമിക്കണമെന്നും ശ്രീധരന്‍ പറയുന്നു. നേരത്തെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഇ. ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *