പുതിയ കക്ഷികള്‍ മുന്നണിയിലേക്ക് വരുമ്പോള്‍ അവരെ ഉള്‍ക്കൊള്ളേണ്ട ജനാധിപത്യ മര്യാദ എല്ലാവര്‍ക്കുമുണ്ട്. 11 കക്ഷികളുള്ള ജനാധിപത്യ മുന്നണിയാണ് തങ്ങളുടേതെന്നും കാനം രാജേന്ദ്രന് പറഞ്ഞു. കഴിഞ്ഞ തവണ 27 സീറ്റിലാണ് സി.പി.ഐ മത്സരിച്ചത്. ഇത്തവണ 25 സീറ്റിലാണ് സി.പി.ഐ മത്സരിക്കുന്നത്. കഴിഞ്ഞ തവണ 92 സീറ്റില്‍ മത്സരിച്ച സി.പി.എം ഇത്തവണ 85 സീറ്റിലാണ് മത്സരിക്കുന്നത്.
അതേ സമയം മുന്നണി സീറ്റ് സംബന്ധിച്ച് തര്‍ക്കം ഇതു വരെ പരിഹരിക്കാന്‍ എല്‍.ഡി.എഫിനു സാധിച്ചിട്ടില്ല. പൊന്നാനി നിയമസഭാ മണ്ഡലത്തില്‍ സീറ്റ് തര്‍ക്കം സംബന്ധിച്ച് തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് നിരവധി നേതാക്കളും പ്രവര്‍ത്തകരും രാജി വെച്ചിരുന്നു. മണ്ഡലത്തില്‍ പി. നന്ദകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ നടത്തിയ റാലിയും വിവാദത്തിനു വഴി വെച്ചിരുന്നു.