നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ സിപിഎം പ്രഖ്യാപിച്ചു; 14 ജില്ലകളിലെയും സ്ഥാനാര്‍ത്ഥികള്‍ ആരെന്നു നോക്കാം

News Politics

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ സിപിഎം പ്രഖ്യാപിച്ചു. സംസ്ഥാന സെക്രട്ടറിയുടെ ചുതമല വഹിക്കുന്ന എ വിജയരാഘവനാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. അഞ്ച് സിറ്റിങ്ങ് സീറ്റുള്‍പ്പെടെ ഏഴ് സീറ്റുകളാണ് സിപിഎം ഘടകകക്ഷികള്‍ക്ക് വിട്ടുകൊടുത്തത്. മലപ്പുറം ലോക് സഭ ഉപതെരഞ്ഞെടുപ്പില്‍ വിപി സാനുവിനെയും സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്.

13 യുവാക്കള്‍ അടങ്ങുന്നതാണ് സ്ഥാനാര്‍ഥി പട്ടിക, 30ല്‍ താഴെ വയസുള്ള നാല് പേരാണ് സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിച്ചത്. 12 വനിതകള്‍ക്കാണ് സിപിഎം അവസരം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ നിയമസഭയില്‍ അംഗങ്ങളായ 33 പേര്‍ മത്സരിക്കുന്നില്ല. അഞ്ച് മന്ത്രിമാരും മത്സരരംഗത്ത് ഇല്ല.

85 സ്ഥാനാര്‍ഥികളില്‍ 83 പേരുടെ പേരാണ് പ്രഖ്യാപിച്ചത്. സിപിഎം പിന്തുണക്കുന്ന സ്വതന്ത്രര്‍ ഉള്‍പ്പെടെയാണിത്. ദേവികുളത്തെയും മഞ്ചേശ്വരത്തെയും സ്ഥാനാര്‍ഥികളെ പിന്നീട് പ്രഖ്യാപിക്കും

കാസര്‍കോട്

ഉദുമ – സി എച്ച് കുഞ്ഞമ്പു, തൃക്കരിപ്പൂര്‍ – എം. രാജഗോപാല്‍.

കണ്ണൂര്‍

ധര്‍മ്മടം – പിണറായി വിജയന്‍, പയ്യന്നൂര്‍ – ടിഐ മധുസൂധനന്‍, കല്ല്യാശ്ശേരി – എം വിജിന്‍, അഴിക്കോട് – കെ വി സുമേഷ്, മട്ടന്നൂര്‍ – കെ.കെ.ഷൈലജ, തലശ്ശേരി – എ എന്‍ ഷംസീര്‍, തളിപ്പറമ്പ് – എം വി ഗോവിന്ദന്‍, പേരാവൂര്‍,

വയനാട്

മാനന്തവാടി-കേളു, സുല്‍ത്താന്‍ ബത്തേരി എംഎസ് വിശ്വനാഥന്‍

കോഴിക്കോട്

കൊയിലാണ്ടി -കാനത്തില്‍ ജമീല, പേരാമ്പ്ര – ടിപി രാമകൃഷ്ണന്‍, ബാലുശ്ശേരി – സച്ചിന്‍ ദേവ്, കോഴിക്കോട് നോര്‍ത്ത് – തോട്ടത്തില്‍ രവീന്ദ്രന്‍, ബേപ്പൂര്‍ – പിഎ മുഹമ്മദ് റിയാസ്, കൊടുവള്ളി – കാരാട്ട് റസാക്ക്, തിരുവമ്പാടി – ലിന്റോ ജോസഫ്, കുന്ദമംഗലം- പിടിഎ റഹീം

മലപ്പുറം

തവനൂര്‍ – കെ.ടി.ജലീല്‍ (സ്വ), പൊന്നാനി- പി.നന്ദകുമാര്‍, നിലമ്പൂര്‍-പി.വി.അന്‍വര്‍ (സ്വ), തിരൂര്‍ – ഗഫൂര്‍ പി ലില്ലീസ്,, താനൂര്‍-അബ്ദുറഹ്മാന്‍, പെരിന്തല്‍മണ്ണ- മുഹമ്മദ് മുസ്തഫ , കൊണ്ടോട്ടി-സുലൈമാന്‍ ഹാജി (സ്വ), മങ്കട- റഷീദലി, വേങ്ങര-ജിജ , വണ്ടൂര്‍- പി.മിഥുന

പാലക്കാട്

തൃത്താല- എം ബി രാജേഷ്, തരൂര്‍- പി.പി.സുമോദ്, കൊങ്ങാട്- ശാന്തകുമാരി, ഷൊര്‍ണൂര്‍-പി.മമ്മിക്കുട്ടി, ഒറ്റപ്പാലം-പ്രേം കുമാര്‍, മലമ്പുഴ-എ.പ്രഭാകരന്‍, ആലത്തൂര്‍- കെ. ഡി. പ്രസേനന്‍, നെന്മാറ- കെ.ബാബു

തൃശ്ശൂര്‍

ഇരിങ്ങാലക്കുട – ഡോ.ആര്‍.ബിന്ദു, വടക്കാഞ്ചേരി- സേവ്യര്‍ ചിറ്റിലപ്പള്ളി, മണലൂര്‍ – മുരളി പെരുനെല്ലി , ചേലക്കര – കെ.രാധാകൃഷ്ണന്‍, ഗുരുവായൂര്‍ – അക്ബര്‍, പുതുക്കാട് – കെ.കെ. രാമചന്ദ്രന്‍, കുന്നംകുളം – എ.സി.മൊയ്തീന്‍

ഇടുക്കി
ഉടുമ്പന്‍ചോല – എം.എം.മണി

എറണാകുളം

കൊച്ചി – കെ.ജെ. മാക്‌സി, വൈപ്പിന്‍ – കെ.എന്‍ ഉണ്ണികൃഷ്ണന്‍, തൃക്കാക്കര – ഡോ. ജെ.ജേക്കബ്, തൃപ്പൂണിത്തുറ – എം.സ്വരാജ്, കളമശേരി – പി രാജീവ്, കോതമംഗലം – ആന്റണി ജോണ്‍, കുന്നത്ത്‌നാട് – പി.വി.ശ്രീനിജന്‍, ആലുവ – ഷെല്‍ന നിഷാദ് അലി, എറണാകുളം- ഷാജി ജോര്‍ജ് (സ്വ)

കോട്ടയം

ഏറ്റുമാനൂര്‍ – വി എന്‍ വാസവന്‍, കോട്ടയം – കെ അനില്‍കുമാര്‍ പുതുപ്പള്ളി – ജെയ്ക്ക് സി തോമസ്

ആലപ്പുഴ

ചെങ്ങന്നൂര്‍- സജി ചെറിയാന്‍, കായംകുളം – യു .പ്രതിഭ, അമ്പലപ്പുഴ- എച്ച് സലാം, അരൂര്‍ – ദലീമ ജോജോ, മാവേലിക്കര – എം എസ് അരുണ്‍ കുമാര്‍, ആലപ്പുഴ- പി.പി ചിത്തരഞ്ജന്‍.

പത്തനംതിട്ട

ആറന്മുള- വീണാ ജോര്‍ജ്, കോന്നി – കെയു ജനീഷ് കുമാര്‍.

കൊല്ലം

കൊല്ലം- എം മുകേഷ്, ഇരവിപുരം – എം നൗഷാദ്, ചവറ – ഡോ സുജിത്ത് വിജയന്‍ (സ്വ), കുണ്ടറ – ജെ മേഴ്സിക്കുട്ടിയമ്മ, കൊട്ടാരക്കര – കെഎന്‍ ബാലഗോപാല്‍.

തിരുവനന്തപുരം

പാറശാല -സി കെ ഹരീന്ദ്രന്‍, നെയ്യാറ്റിന്‍കര – കെ ആന്‍സലന്‍, വട്ടിയൂര്‍ക്കാവ് – വി കെ പ്രശാന്ത്, കാട്ടാക്കട – ഐബി സതീഷ്, നേമം – വി ശിവന്‍കുട്ടി, കഴക്കൂട്ടം – കടകംപള്ളി സുരേന്ദ്രന്‍, വര്‍ക്കല – വി ജോയ് , വാമനപുരം – ഡികെ മുരളി, ആറ്റിങ്ങല്‍ – ഒഎസ് അംബിക, അരുവിക്കര – ജി സ്റ്റീഫന്‍

Leave a Reply

Your email address will not be published. Required fields are marked *