ഇക്കുറി പകിട്ട് കുറയാതെ തന്നെ പൂരം നടത്തും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

Keralam News

പരമാവധി ഇളവുകളോടെ തൃശൂര്‍ പൂരം നടത്താനാണ് ശ്രമമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മന്ത്രിസഭാ യോഗം ഈ വിഷയം ചര്‍ച്ച ചെയ്തുവെന്നും കടകംപള്ളി പറഞ്ഞു.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പൂരം നടത്താനാകണമെന്നും പകിട്ട് കുറയാതെ നടത്താന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായുള്ള ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തിയെന്നും മന്ത്രി അറിയിച്ചു. പൂരത്തിന്റെ സവിശേഷത കാത്ത് സൂക്ഷിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കഴക്കൂട്ടത്ത് തികഞ്ഞ വിജയപ്രതീക്ഷയുണ്ടെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്ക കുറിച്ചു. പ്രഗത്ഭരായ എതിര്‍ സ്ഥാനാര്‍ത്ഥികള്‍ വരണമെന്നാണ് ആഗ്രഹമെന്നും കടകംപള്ളി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *