കോടതിയില്‍ പറയാത്ത പരാതിയുമായി സന്ദീപ് നായര്‍

Keralam News

കൊച്ചി: സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതി സന്ദീപ് നായര്‍ എറണാകുളം ജില്ലാ സെഷന്‍സ് ജഡ്ജിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് എതിരെ കത്തയച്ചു. മുഖ്യമന്ത്രിയുടെയും, മറ്റു മന്ത്രിമാരുടെയും ഒരു ഉന്നത നേതാവിന്റെ മകന്റെയും പേര് പറയാന്‍ ഇഡി ഉദ്യോഗസ്ഥനായ രാധാകൃഷ്ണന്‍ തന്നെ നിര്‍ബന്ധിച്ചെന്ന് സന്ദീപ് നായര്‍ കത്തില്‍ പറയുന്നു.

യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താതെ അന്വേഷണം വഴി തെറ്റിക്കാനാണ് ഇഡി ശ്രമിക്കുന്നത്തെന്നും കത്തില്‍ ആരോപിക്കുന്നുണ്ട്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലും രാഷ്ട്രീയ പ്രേരിതമായും തന്നെപ്പോലെയുള്ളവര്‍ ദീര്‍ഘകാലം ജയിലില്‍ കഴിയേണ്ടി വരുമ്പോള്‍ ഉന്നതരായവര്‍ പ്രഗത്ഭരായ അഭിഭാഷകരെ ഉപയോഗിച്ച് കുറഞ്ഞ സമയത്തിനുള്ളില്‍ പുറത്ത് പോകുന്നതും കാണാന്‍ കഴിഞ്ഞുവെന്ന് കത്തില്‍ സന്ദീപ് നായര്‍ പറയുന്നുണ്ട്. ഞങ്ങള്‍ക്ക് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് നീ കാണാന്‍ പോകുന്നതേയുള്ളൂ എന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തി. താന്‍ കേട്ടിട്ടില്ലാത്ത ചില കമ്പനികളുടെ പേര് പറയാനും നിര്‍ബന്ധിച്ചുവെന്ന് കത്തില്‍ ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *