പരീക്ഷമാറ്റിവെച്ചതിനെതിരെ മലപ്പുറത്ത് എം.എസ്.എഫിന്റെ വന്‍പ്രതിഷേധം

Breaking News Politics

മലപ്പുറം: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി വെച്ചതിനെതിരെ മലപ്പുറത്ത് എം.എസ്.എഫിന്റെ വന്‍ പ്രതിഷേധം. മലപ്പുറത്ത് വിദ്യഭ്യാസ ഉപ ഡയറക്ടറുടെ കാര്യാലയത്തിനു മുമ്പില്‍ വെച്ചാണ് സമരം നടന്നത്. സമരം അക്രമാസക്തമായതിനെ തുടര്‍ന്ന് പോലീസ് ജലപീരങ്കി ഉപയോഗിച്ചു. തെരഞ്ഞെടുപ്പിനെ തുടര്‍ന്നാണ് പരീക്ഷകള്‍ മാറ്റി വെച്ചത്. സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളുടെ ഭാവി വെച്ച് കളിക്കരുതെന്നും പരീക്ഷകള്‍ കൃത്യ സമയത്ത് തന്നെ നടത്തണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ഈ തീരുമാനം വളരെയധികം പ്രയാസമുണ്ടാക്കും, ഇടതുപക്ഷ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപകര്‍ക്ക് ഇലക്ഷനു വെണ്ടി പ്രവര്‍ത്തിക്കാനാണ് സര്‍ക്കാര്‍ ഇത്തരമൊരു ക്രൂരത വിദ്യാര്‍ത്ഥികളോട് ചെയ്തത്. ഇതിനെതിരെ പോരാടാന്‍ എം.എസ്.എഫ് ഏതറ്റം വരെയും വിദ്യാര്‍ത്ഥികളുടെ കൂടെ നില്‍ക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

എസ്.എസ്.എല്‍.സി,പ്ലസ്ടു
പരീക്ഷ മാറ്റിവെച്ച നടപടി പിന്‍വലിക്കണം:
എസ്.കെ.എസ്.എസ്.എഫ്

എസ്.എസ്.എല്‍.സി,പ്ലസ്ടു പരീക്ഷകള്‍ മാറ്റിവെച്ച നടപടി പ്രതിഷേധാര്‍ഹമാണെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി. തെരഞെടുപ്പ് നടപടിക്രമങ്ങളുടെ ഭാഗമായി,സംസ്ഥാനത്ത് എസ്.എസ്.എല്‍.സി,പ്ലസ്ടു പരീക്ഷകള്‍ മാറ്റിവെക്കേണ്ട സാഹചര്യം നിലവിലില്ല. നിലവിലെ അധ്യയന വര്‍ഷത്തെ പ്രത്യേക സാഹചര്യം പോലും പരിഗണിക്കാതെ, കനത്ത വേനലിലേക്ക് പരീക്ഷ മാറ്റിവെച്ചു വിദ്യാര്‍ഥികളെ പ്രയാസപ്പെടുത്തുന്ന വിധമുളള അശാസ്ത്രീയ നടപടി പിന്‍വലിക്കണമെന്നും ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

മലപ്പുറം സുന്നീമഹലില്‍ ചേര്‍ന്ന യോഗത്തില്‍ ആദര്‍ശ പഠന,ബോധവല്‍ക്കരണ,വിദ്യാഭ്യാസ മേഖലയില്‍ ആറുമാസത്തെ വിവിധ പദ്ധതികള്‍ക്ക് രൂപം നല്‍കി. 21ന് മലപ്പുറത്ത് സംഘടനാ ശില്‍പശാല,ഏപ്രില്‍ ഒന്നിന് ജില്ലാതല സെക്രട്ടറി കോണ്‍ഫറന്‍സ്,ഏപ്രിലില്‍ റമദാന്‍ മുന്നൊരുക്ക പഠന പരിപാടികള്‍ എന്നിവക്ക് രൂപം നല്‍കി. യോഗത്തില്‍ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി.സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍,സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍,സയ്യിദ് മുഹമ്മദ് കോയതങ്ങള്‍,ശമീര്‍ ഫൈസി ഒടമല,സല്‍മാന്‍ ഫൈസി തിരൂര്‍ക്കാട്,മുഹമ്മദലി ഫൈസി അഞ്ചച്ചവിടി,എ.പി.അബ്ദുറഷീദ് വാഫി,അബ്ദുസലീം യമാനി, ശംസാദ് സലീം നിസാമി, യൂനുസ് ഫൈസി വെട്ടുപാറ,സ്വാദിഖ് ഫൈസി അരിമ്പ്ര,ഇര്‍ഫാന്‍ ഹബീബ് ഹുദവി,മന്‍സൂര്‍ വാഫി ചൂളാട്ടിപ്പാറ,റിയാസ് കൊട്ടപ്പുറം,മുഹ്സിന്‍ മാസറ്റര്‍ വെള്ളില,സൈനുദ്ദീന്‍ മാസ്റ്റര്‍ കുഴിമണ്ണ,ഉസൈര്‍ കരിപ്പൂര്‍,അബ്ദുറഹ്മാന്‍ തോട്ടുപൊയില്‍,ഇസ്മാഈല്‍ അരിമ്പ്ര, ചര്‍ച്ചയില്‍ പങ്കെടുത്തു.ജനറല്‍ സെക്രട്ടറി ഉമറുല്‍ ഫാറൂഖ് ഫൈസി മണിമൂളി സ്വാഗതവും വര്‍ക്കിംങ് സെക്രട്ടറി നാസര്‍ മാസറ്റര്‍ കരുളായി നന്ദിയും പറഞ്ഞു.
എല്ലാദിവസവും എല്ലാ മീഡിയകളിലും വാര്‍ത്തയും ഫോട്ടോയും കൊടുക്കുകയും, അതുപോലെ ഓണ്‍ലൈന്‍ മീഡിയകളിലേക്ക് സ്‌പെഷ്യല്‍ സ്‌റ്റോറി തെയ്യാറാക്കി നല്‍കിയും അവയുടെ വാര്‍ത്തയുടെ കട്ടിംഗും, ഓണ്‍ലൈന്‍ ലിങ്കും അയച്ചുനല്‍കുന്ന രീതി ചെയ്യാവുന്നതാണ്

Leave a Reply

Your email address will not be published. Required fields are marked *