ലീഗ് 27 സീറ്റില്‍ മത്സരിക്കും; ലീഗ് ല്ഥാനാര്‍ത്ഥികളെ പാണക്കാട് തങ്ങള്‍ പ്രഖ്യാപിച്ചു

News Politics

മലപ്പുറം: 27 സീറ്റിലാണ് മുസ്ലിം ലീഗ് മത്സരിക്കുന്നത്. പുനലൂര്‍, ചടയമംഗലം, പേരാമ്പ്ര എന്നിവിടങ്ങളില്‍ സ്ഥാനാര്‍ത്ഥിയെ പിന്നീട് പ്രഖ്യാപിക്കും. എല്ലാ വിഭാഗം ആളുകള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം കൊടുക്കാന്‍ ശ്രമിച്ചു കൊണ്ടാണ് സീറ്റ് വിഭജനം നടത്തിയിരിക്കുന്നതെന്ന് നേതാക്കള്‍ പറഞ്ഞു. ഇത്തവണ മത്സരാര്‍ത്ഥിയെ പരിഗണിക്കുന്നതിന് 3 ടേം നിര്‍ബന്ധമാക്കിയിട്ടുണ്ട്. മൂന്ന് പേര്‍ക്ക് മാത്രമാണ് 3 ടേം നിബന്ധന ബാധകമല്ലാത്തത്. കെ.പി.എ മജീദ്, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്ക് 3 ടേം നിബന്ധന ബാധകമല്ല. ഇപ്രാവശ്യം മുസ്ലിം ലീഗില്‍ നിന്ന് വനിതാ സ്ഥാനാര്‍ത്ഥിയുമുണ്ട്. കോഴിക്കോട് സൗത്തില്‍ നിന്നും അഡ്വ. നൂര്‍ബിന റഷീദാണ് മത്സരിക്കുന്നത്.തവനൂരില്‍ കെ.ടി ജലീലിനെതിരെ ഫിറോസ് കുന്നംപറമ്പില്‍ മത്സരിക്കും.

സ്ഥാനാര്‍ത്ഥി പട്ടിക:

  1. മഞ്ചേശ്വരം : എ.കെ.എം. അഷ്‌റഫ്
  2. കാസറഗോഡ് : ടി.ഇ. അബ്ദുല്ല
  3. അഴീക്കോട് : കെ.എം ഷാജി
  4. കൂത്തുപറമ്പ് : പൊട്ടന്‍കണ്ടി അബ്ദുള്ള
  5. കുറ്റ്യാടി : പാറക്കല്‍ അബ്ദുള്ള
  6. കോഴിക്കോട് സൗത്ത് : അഡ്വ. നൂര്‍ബീന റഷീദ്
  7. കുന്ദമംഗലം : ദിനേഷ് പെരുമണ്ണ (യു.ഡി.എഫ്സ്വതന്ത്രന്‍)
  8. തിരുവമ്പാടി : സി.പി. ചെറിയ മുഹമ്മദ്
  9. മലപ്പുറം : പി. ഉബൈദുല്ല
  10. വള്ളിക്കുന്ന് : പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍
  11. കൊണ്ടോട്ടി : ടി.വി. ഇബ്രാഹിം
  12. ഏറനാട് : പി. കെ ബഷീര്‍
  13. മഞ്ചേരി : അഡ്വ. യു.എ. ലത്തീഫ്
  14. പെരിന്തല്‍മണ്ണ : നജീബ് കാന്തപുരം
  15. താനൂര്‍ : പി.കെ. ഫിറോസ്
  16. കോട്ടക്കല്‍ : കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍
  17. മങ്കട : മഞ്ഞളാംകുഴി അലി
  18. വേങ്ങര : പി.കെ. കുഞ്ഞാലിക്കുട്ടി
  19. തിരൂര്‍ : കുറുക്കോളി മൊയ്ദീന്‍
  20. ഗുരുവായൂര്‍ : അഡ്വ. കെ.എന്‍.എ. ഖാദര്‍
  21. തിരൂരങ്ങാടി : കെ.പി.എ. മജീദ്
  22. മണ്ണാര്‍ക്കാട് : അഡ്വ. എന്‍. ഷംസുദ്ദീന്‍
  23. കളമശ്ശേരി : അഡ്വ. വി.ഇ. ഗഫൂര്‍
  24. കൊടുവള്ളി : ഡോ. എം.കെ. മുനീര്‍
  25. കോങ്ങാട് : യു.സി. രാമന്‍
  26. പുനലൂര്‍/ ചടയമംഗലം : പിന്നീട് പ്രഖ്യാപിക്കും
  27. പേരാമ്പ്ര : പിന്നീട് പ്രഖ്യാപിക്കും

Leave a Reply

Your email address will not be published. Required fields are marked *