സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്

Keralam News

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്. ഒരു ഗ്രാമിന് 15 രൂപയും ഒരു പവന് 120 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഒരു ഗ്രാമിന് 4200 രൂപയും ഒരു പവന് 33,600 രൂപയുമാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 4185 രൂപയും ഒരു പവനു 33,480 രൂപയുമായിരുന്നു ഇന്നലത്തെ വില. ഇന്നലെ സ്വര്‍ണവില ഒരു ഗ്രാമിന് 30 രൂപയും ഒരു പവന് 240 രൂപയും കുറഞ്ഞിരുന്നു. ബുധനാഴ്ച സ്വര്‍ണ വില കൂടിയിരുന്നു. ഒരു ഗ്രാമിന് 15 രൂപയും ഒരു പവന് 120 രൂപയുമാണ് ബുധനാഴ്ച കൂടിയത്. എന്നാല്‍, ചൊവ്വാഴ്ച ഒരു ഗ്രാമിന് 35 രൂപയും ഒരു പവന് 280 രൂപയും കുറഞ്ഞിരുന്നു.

ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,728.15 ഡോളറായി ഉയര്‍ന്നു. തുടര്‍ച്ചയായ നാലു ദിവസമായി കുറഞ്ഞുകൊണ്ടിരുന്ന സ്വര്‍ണ വിലയില്‍ മര്‍ച്ച് ആറിന് വര്‍ധനവുണ്ടായി. മാര്‍ച്ച് ഒന്നിന് സ്വര്‍ണവില ഗ്രാമിന് 4305 രൂപയായിരുന്നു. പിന്നീട് സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ ഇടിവ് ഉണ്ടായതിന് ശേഷമാണ് വീണ്ടും വില വര്‍ധിച്ചത്. ആഗോള വിപണിയിലെ പ്രതിസന്ധിയാണ് ആഭ്യന്തര സ്വര്‍ണ വിപണിയിലും പ്രതിഫലിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *