കൊല്ലത്ത് കോണ്‍ഗ്രസില്‍ കൂട്ടരാജി; രാജി ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച്

News Politics

കൊല്ലത്ത് കോണ്‍ഗ്രസില്‍ കൂട്ടരാജി. രണ്ട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാരും മുഴുവന്‍ മണ്ഡലം പ്രസിഡന്റുമാരും രാജിവച്ചു. ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് നേതാക്കന്മാരുടെ രാജി.

കൊല്ലത്ത് ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് നിഷേധിച്ചതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസ് നടപടിയില്‍ പ്രതിഷേധിച്ച് ഡിസിസി ഭാരവാഹികള്‍, ബ്ലോക്ക് ഭാരവാഹികള്‍, മണ്ഡലം പ്രസിഡന്റുമാര്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഉള്‍പ്പെടെ ഇ മെയില്‍ അയച്ചിരുന്നു.

നാലര വര്‍ഷക്കാലം ജില്ലയില്‍ ജനങ്ങള്‍ക്കിടയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ബിന്ദു കൃഷ്ണയെ ഒഴിവാക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് നേതാക്കള്‍ പറയുന്നത്. ജില്ലയില്‍ കോണ്‍ഗ്രസിന്‍രെ വിജയത്തെ തന്നെ ഇത് ബാധിക്കുമെന്നും നേതാക്കള്‍ അഭിപ്രായപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *