വാക്സിനേഷന്െ്റ പ്രാധാന്യത്തെ കുറിച്ച് 26 വര്‍ഷങ്ങള്‍ക്കിപ്പുറം രാജ്യം മറ്റൊരു വൈറസിനെ നേരിടാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളിലാണ്. ഇന്ന് ദേശീയ വാക്സിനേഷന് ദിനം.
അഥവാ ദേശീയ രോഗപ്രതിരോധ ദിനം. പ്രതിരോധ കുത്തിവെപ്പിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവത്കരിക്കാനാണ് എല്ലാവര്‍ഷവും മാര്‍ച്ച് 16 ന് ദേശീയ വാക്സിനേഷന് ദിനമായി ആചരിക്കുന്നത്. ഇന്ത്യയില്‍ പള്‍സ് പോളിയോ പദ്ധതി ആരംഭിച്ച 1995 മുതല്‍ തന്നെ ദേശീയ പ്രതിരോധ ദിനവും ആചരിക്കുന്നുണ്ട്. 1995 മാര്‍ച്ച് 16 നായിരുന്നു ഇന്ത്യയില്‍ ആദ്യത്തെ പോളിയോ വാക്സിന് ആദ്യ ഡോസ് നല്‍കിയത്. 1995 കാലത്ത് പ്രതിവര്‍ഷം അരലക്ഷം കുട്ടികള്‍ക്ക് എന്ന കണക്കിലായിരുന്നു ഇന്ത്യയില്‍ പോളിയോമെലിറ്റസ് വൈറസ് ബാധിച്ചിരുന്നത്. അന്നു തുടങ്ങിയതാണ് ഈ വൈറസിനെതിരെയുള്ള രാജ്യത്തിന്റെ പോരാട്ടം. 26 വര്‍ഷങ്ങള്‍ക്കിപ്പുറം ദേശീയ വാക്സിനേഷന് ദിനം ആചരിക്കുമ്പോള്‍ രാജ്യം മറ്റൊരു വൈറസിനെ നേരിടാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളിലാണെന്നതും യദൃശ്ചികം.
