പ്രധാനമന്ത്രിയുടെ ആഗ്രഹം സുരേഷ് ഗോപി തൃശൂരില്‍ മത്സരിക്കുന്നു

Keralam News Politics

തൃശൂര്‍: മത്സരിക്കേണ്ട എന്ന നിലപാടുമായിട്ടായിരുന്നു എന്നാല്‍ നേതാക്കള്‍ നിര്‍ബന്ധിച്ചതുകൊണ്ടാണ് മത്സരിക്കുന്നത.് പ്രധാനമന്ത്രിക്ക് തന്നെ തൃശൂരില്‍ നിര്‍ത്താനാണ് ആഗ്രഹമെന്ന് സുരേഷ് ഗോപി.
തൃശൂരില്‍ വിജയ സാധ്യത അല്ല മത്സര സാധ്യത ആണ് ഉള്ളതെന്ന് ബി.ജെ.പി സ്ഥാനാര്‍ഥി സുരേഷ് ഗോപി. പാര്‍ട്ടി നിര്‍ദേശപ്രകാരം ആണ് മത്സരിക്കുന്നത്. പാര്‍ട്ടി മുന്നോട്ട് വെച്ച 4 മണ്ഡലങ്ങളില്‍ തൃശൂര്‍ തെരഞ്ഞെടുത്തു. വിശ്രമം നിര്‍ദേശിച്ചതിനാല്‍ ഉടന്‍ പ്രചാരണത്തിനിറങ്ങാനാകില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടി നാല് മണ്ഡലങ്ങളാണ് മുന്നോട്ട് വെച്ചത് എന്നാല്‍ ഞാന്‍ എന്റെ നേതാക്കളോട് അവര്‍ പറയുന്ന എവിടെയും നില്‍ക്കാമെന്ന് തയ്യാറാണെന്ന് പറഞ്ഞു. പ്രധാനമന്ത്രിക്ക് ഞാന്‍ തൃശൂരില്‍ തന്നെ നില്‍ക്കണമെന്നായിരുന്നു ആഗ്രഹം. ലതിക സുഭാഷിന്റെ പ്രതിഷേധം വേദന ഉണ്ടാക്കിയെന്ന് സുരേഷ് ഗോപി പറഞ്ഞു. ലതിക സുഭാഷ് എന്നെക്കാള്‍ പ്രായത്തില്‍ ചെറുപ്പമാണ്. എന്റെ അമ്മയെ അവസാനമായി ഞാന്‍ കാണുന്നത് മുടി മുഴുവന്‍ മുറിച്ചിട്ടാണ്. അതുകൊണ്ട് തന്നെ വളരെ വിഷമം തോന്നി. 33% സംവരണത്തെക്കുറിച്ചു പാര്‍ലമെന്റില്‍ സംസാരിക്കാന്‍ കോണ്‍ഗ്രസിന് ഇനി എങ്ങനെ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *