ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ; എയ്ഡഡ് അധ്യാപകര്‍ക്ക് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനാകില്ലെന്ന ഉത്തരവിനാണ് സ്റ്റേ

Keralam News

എയ്ഡഡ് അധ്യാപകര്‍ക്ക് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനാകില്ലെന്ന ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും കോടതി നോട്ടീസ് നല്‍കി. എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനാകില്ലെന്ന ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും കോടതി നോട്ടീസ് നല്‍കി. നേരത്തെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായിട്ടുള്ള ഡിവിഷന്‍ ബെഞ്ചാണ് എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ചട്ടം എടുത്തുകളഞ്ഞത്. വിദ്യാഭ്യാസ അവകാശ നിയമത്തിനെതിരാണ് ഈ ചട്ടമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിധി.

ഉത്തരവിനെതിരെ സുപ്രീകോടതിയില്‍ നല്‍കിയ അപ്പീലിനെ തുടര്‍ന്നാണ് സുപ്രീകോടതി സ്റ്റേ വന്നിരിക്കുന്നത്. അതേസമയം നാളെയാണ് നിയമസഭ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാനതീയതി. നിലവിലെ സാഹചര്യത്തില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്ന എയ്ഡഡ് സ്‌കൂള്‍ അധ്യപകര്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *