സ്ഥാനാര്‍ഥിക്ക് കെട്ടിവയ്ക്കാനുള്ള തുക നല്‍കിയത് ജൈസല്‍ താനൂര്‍

News Politics

പരപ്പനങ്ങാടി: തിരൂരങ്ങാടി നിയോജക മണ്ഡലം എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി നിയാസ് പുളിക്കലകത്തിന് കെട്ടിവയ്ക്കാനുള്ള തുക നല്‍കിയത്, പ്രളയകാലത്ത് മുതുക് ചവിട്ടുപടിയാക്കി രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളിയായ ജൈസല്‍ താനൂര്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലാണ്
നിയാസിന് തുക കൈമാറിയത്. പ്രളയ സമയത്ത് വേങ്ങര മുതലമാട് ഭാഗത്തു സ്ത്രീകള്‍ക്ക് രക്ഷാബോട്ടില്‍ കയറാനാണ് ജൈസല്‍ കൈകാലുകള്‍ നിലത്തുറപ്പിച്ച് തന്റെ പുറം ചവിട്ടുപടിയാക്കിയത്. ചേളാരിയില്‍ നടന്ന എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് സംഗമത്തില്‍ വെച്ചാണ് തുക കൈമാറിയത്. ചടങ്ങില്‍ ഐ.എന്‍.എല്‍. നേതാവ് എന്‍.കെ.അബ്ദുല്‍ അസീസ്, ടി.പ്രഭാകരന്‍, വി.പി.സോമസുന്ദരന്‍, വേലായുധന്‍ വള്ളിക്കുന്ന്, സ്ഥാനാര്‍ത്ഥികളായ പ്രൊഫ .പി.അബ്ദുല്‍ വഹാബ്, ലിജി, വി.പി.സാനു, എന്നിവരും സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *