വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് സര്‍ക്കാര്‍ ഉത്തരവ്

Keralam News

തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് സര്‍ക്കാര്‍ ഉത്തരവ്. കോവിഡ് ജാഗ്രതാ പോര്‍ട്ടലിലാണ് വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യുന്നവര്‍ ക്യുആര്‍ (ക്വിക് റെസ്‌പോണ്‍സ്) കോഡ് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റെടുത്ത് ചടങ്ങ് നടക്കുന്ന സ്ഥലത്ത് പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദ്ദേശവും ഉത്തരവിലുണ്ട്. ആരാധനാലയങ്ങളിവ്യാപലും വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകളിലും പങ്കെടുക്കേണ്ടവരുടെ പരമാവധി എണ്ണം നിജപ്പെടുത്തിയിട്ടുമുണ്ട്.

അടച്ചിട്ട ഹാളുകളില്‍ 75 പേര്‍ക്കും പുറത്തു നടക്കുന്ന ചടങ്ങുകളില്‍ 150 പേര്‍ക്കും പങ്കെടുക്കാം. ഇതില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കണമെങ്കില്‍ അവര്‍ 24 മണിക്കൂറിനുള്ളില്‍ നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയില്‍ കോവിഡ് നെഗറ്റീവായവരോ 2 ഡോസ് വാക്‌സീന്‍ സ്വീകരിച്ചവരോ ആയിരിക്കണമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *