തെരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെ പിസി ജോര്‍ജ്ജിന് ആദരാഞ്ജലി അര്‍പ്പിച്ച് ഫ്‌ളക്‌സ് ബോര്‍ഡ്

News Politics

പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ തോല്‍വി ഉറപ്പിച്ചതിനു പിന്നാലെ ജനപക്ഷം സ്ഥാനാര്‍ത്ഥി പിസി ജോര്‍ജ്ജിന് ആദരാഞ്ജലി അര്‍പ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്. ആരാണ് സ്ഥാപിച്ചതെന്നറിയാത്ത ഫ്‌ളക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത് ഈരാട്ടു പേട്ടയിലാണ്. പൂഞ്ഞാറില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ജയമുറപ്പിച്ചു കഴിഞ്ഞു. 12953 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഇപ്പോള്‍ അദ്ദേഹത്തിനുള്ളത്.

40 വര്‍ഷങ്ങളായി പിസി ജോര്‍ജ്ജാണ് പൂഞ്ഞാര്‍ എംഎല്‍എ. ഈ പതിവിനാണ് ഇപ്പോള്‍ മാറ്റമുണ്ടായിരിക്കുന്നത്. തോല്‍വി ഉറപ്പിച്ചതിനു അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. മൂന്ന് മുന്നണിക്കുമെതിരെ മത്സരിച്ച തനിക്ക് രണ്ടാം സ്ഥാനം തന്ന പൂഞ്ഞാര്‍ ജനതയോട് നന്ദിയുണ്ടെന്ന് പിസി പറഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ കണ്ടത് പിണറായിസം തന്നെയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

”ആദ്യം നന്ദി പറയാനുള്ളത് മൂന്ന് മുന്നണിക്കുമെതിരെ മത്സരിച്ച എനിക്ക് രണ്ടാം സ്ഥാനം തന്ന പൂഞ്ഞാര്‍ ജനതയോടാണ്. ആ നന്ദി ഞാന്‍ പറഞ്ഞില്ലെങ്കില്‍ നന്ദികെട്ടവനാകും. മൂന്ന് മുന്നണിക്കെതിരെ മത്രമല്ല, തെറ്റിദ്ധരിക്കപ്പെട്ട ഒരു ജനതയും എനിക്കെതിരായി നിന്നു. എന്നിട്ടും ഈ രണ്ടാം സ്ഥാനത്ത് എന്നെ എത്തിച്ച പൂഞ്ഞാറിലെ ജനങ്ങളോട് ഏത് ഭാഷയില്‍ നന്ദി പറഞ്ഞാലും പോര എന്നാണ് എനിക്ക് തോന്നുന്നത്. പിന്നെ, വേറൊരു പ്രധാനപ്പെട്ട കാര്യം, ഈ തെരഞ്ഞെടുപ്പില്‍ പിണറായിസം തന്നെയാണ്. എല്‍ഡിഎഫിന്റെ, സിപിഎമിന്റെ എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. യഥാര്‍ത്ഥത്തില്‍ പിണറായിയുടെ സ്വന്തം നേട്ടമാണ് ഇത്. കേരളത്തിന്റെ ചരിത്രത്തില്‍ അദ്ദേഹത്തിന്റെ ഭൂരിപക്ഷം ഇന്ന് 50,000 ആവുകയാണ്.”- പിസ് ജോര്‍ജിന്റെ വാക്കുകള്‍.

Leave a Reply

Your email address will not be published. Required fields are marked *